( ജാസിയഃ ) 45 : 24

وَقَالُوا مَا هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلَّا الدَّهْرُ ۚ وَمَا لَهُمْ بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَظُنُّونَ

അവര്‍ പറയുകയും ചെയ്യുന്നു: ജീവിതം എന്നാല്‍ നമ്മുടെ ഐഹിക ജീവിതം അല്ലാതെയല്ല, നാം മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു, കാലമല്ലാതെ ന മ്മെ നശിപ്പിക്കുന്നുമില്ല, അതിനെക്കുറിച്ച് അവര്‍ക്ക് യാതൊരു അറിവുമില്ല, അവര്‍ ഊഹിച്ചുകൊണ്ടിരിക്കുന്നവരല്ലാതെ മറ്റാരുമല്ല.

ത്രികാലജ്ഞാനമായ അദ്ദിക്ര്‍ മനസ്സിലാക്കാതെ ഭൗതികവിദ്യാഭ്യാസം നേടിയവ രായതുകൊണ്ടൊന്നും തന്നെ യഥാര്‍ത്ഥ അറിവുള്ളവരാവുകയില്ല. ലക്ഷ്യബോധമില്ലാ തെ ഊഹങ്ങള്‍ പിന്‍പറ്റി ജീവിക്കുന്ന ഫുജ്ജാറുകള്‍ എന്തിനാണ് അവരെ ഭൂമിയില്‍ നി യോഗിച്ചിട്ടുള്ളത്, എന്താണ് മരണം, എന്താണ് ജനനം, മനുഷ്യരുടെ ഏഴുഘട്ടങ്ങള്‍ ഏ തെല്ലാമാണ് എന്നൊന്നും അറിയാതെ ജീവിക്കുന്ന, ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തി ന്മയേറിയവരാണ്. 8: 22; 23: 37; 30: 7 വിശദീകരണം നോക്കുക.