( ജാസിയഃ ) 45 : 26

قُلِ اللَّهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ

നീ പറയുക: അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു, പിന്നെ നിങ്ങളെ മരിപ്പിക്കു ന്നു, പിന്നെ വിധിദിവസം നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുന്നു, അതിന്‍റെ കാ ര്യത്തില്‍ യാതൊരു സംശയവുമില്ല, എന്നാല്‍ ജനങ്ങളില്‍ അധികപേരും അ റിവില്ലാത്തവരാകുന്നു.

ആയിരത്തില്‍ ഒന്നു മാത്രമേ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ജീവിതലക്ഷ്യം മനസ്സിലാക്കുകയുള്ളൂ. സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ച മനുഷ്യരെ പരീക്ഷിക്കുന്ന തിന് വേണ്ടിയാണ് അല്ലാഹു ഭൂമിയില്‍ ജനിപ്പിക്കുന്നത്. പിന്നെ ഭൂമിയില്‍ വെച്ച് മരിപ്പി ക്കുന്നതും പിന്നെ പുനര്‍ജീവിപ്പിക്കുന്നതും അല്ലാഹു തന്നെയാണ്. 48: 6 ല്‍ വിവരിച്ച പ്ര കാരം ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളാണ് യഥാര്‍ത്ഥജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറയുന്നതിനാല്‍ അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നത്, അവര്‍ക്കുതന്നെയാണ് ഏറ്റവും ദുഷിച്ച പരിണിതിയുള്ളതും. അവര്‍ ത ന്നെയാണ് സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ച് ലക്ഷ്യബോധമില്ലാതെ നരകക്കുണ്ഠം പണിയുന്നവരും. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ അവര്‍ ന രകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും കുറ്റപ്പെടുത്തുകയും ശപിക്കുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 2: 28; 28: 57; 40: 10-11 വിശദീകരണം നോ ക്കുക.