( ജാസിയഃ ) 45 : 33

وَبَدَا لَهُمْ سَيِّئَاتُ مَا عَمِلُوا وَحَاقَ بِهِمْ مَا كَانُوا بِهِ يَسْتَهْزِئُونَ

അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന തിന്മകളെല്ലാം തന്നെ അവര്‍ക്ക് മുമ്പില്‍ വെളിപ്പെടുന്നതുമാണ്, ഏതൊന്നിന്‍റെ സംഭവ്യതയെക്കുറിച്ചായിരുന്നുവോ അവ ര്‍ പരിഹസിച്ചുകൊണ്ടിരുന്നത്, അത് തന്നെ അവരില്‍ വന്നുഭവിക്കുകയും ചെയ്യും.

43: 36-39 ല്‍ പറഞ്ഞ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുമ്പോള്‍ മാത്രമേ അവന്‍റെ കര്‍മ്മരേഖയില്‍ വിധിദിവസം വായി ക്കാന്‍ പറ്റുന്ന മനോമുകുരങ്ങള്‍ രേഖപ്പെടുത്തപ്പെടുകയുള്ളൂ. ഫുജ്ജാറുകള്‍ അദ്ദിക്റിനെ വിസ്മരിക്കുകവഴി നാഥനെ വിസ്മരിച്ച് ജീവിക്കുന്നവരായതിനാല്‍ അവര്‍ ഇണചേരുമ്പോഴും നമസ്കരിക്കുമ്പോഴുമെല്ലാം പരസ്ത്രീ-പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ് ജിന്നുകൂട്ടുകാരന്‍ പിരടിയിലുള്ള കര്‍മ്മരേഖയില്‍ കൊത്തിവെപ്പിക്കുക. 17: 13-14 ല്‍ വിവരി ച്ച പ്രകാരം വിധിദിവസം അത് ഒരു പ്രകാശിക്കുന്ന തുറന്ന പുസ്തകമായി നല്‍കപ്പെട്ട് അവര്‍ വായിക്കുമ്പോള്‍ അവര്‍ അവരുടെ മനസ്സുകൊണ്ട് കണ്ടിരുന്നതെല്ലാം അതില്‍ വ്യക്തമായി കാണുന്നതാണ്. അവര്‍ ഇവിടെവെച്ച് കൊതിച്ചിരുന്ന ലൈംഗികാവയവങ്ങ ളില്‍ കോര്‍ത്താണ് സൂചികുത്താന്‍ ഇടമില്ലാത്ത നരകക്കുണ്ഠത്തില്‍ അവര്‍ കഴിഞ്ഞുകൂടേ ണ്ടിവരിക. 6: 28; 32: 12; 39: 47-48 വിശദീകരണം നോക്കുക.