( ജാസിയഃ ) 45 : 32

وَإِذَا قِيلَ إِنَّ وَعْدَ اللَّهِ حَقٌّ وَالسَّاعَةُ لَا رَيْبَ فِيهَا قُلْتُمْ مَا نَدْرِي مَا السَّاعَةُ إِنْ نَظُنُّ إِلَّا ظَنًّا وَمَا نَحْنُ بِمُسْتَيْقِنِينَ

നിശ്ചയം, അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണ്, ആ അന്ത്യമണിക്കൂര്‍! അ തിന്‍റെ കാര്യത്തില്‍ സംശയവുമില്ല എന്ന് പറയപ്പെട്ടാല്‍ നിങ്ങള്‍ പറയും: ഏ തൊന്നാണ് ആ അന്ത്യമണിക്കൂര്‍ എന്ന് ഞങ്ങള്‍ക്ക് അറിയില്ല, ഞങ്ങളും ഒരു ഊഹം വെച്ചുപുലര്‍ത്തുന്നവര്‍ അല്ലാതെയല്ല, ഞങ്ങള്‍ അതുകൊണ്ട് ഉറപ്പു ള്ളവരുമല്ല.

ഉറപ്പ് നല്‍കുന്ന സത്യമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്തവരായതുകൊണ്ട് ഇ ന്നത്തെ ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ അന്ത്യമണിക്കൂറിനെക്കുറിച്ചും പരലോകത്ത് വരാന്‍ പോകുന്ന രംഗങ്ങളെക്കുറിച്ചും ഉറപ്പില്ലാത്തവരാണ്. കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയർ സാര്‍വ്വത്രികമായ ഇക്കാലത്ത് മനുഷ്യന്‍ അവന്‍റെ പിരടിയില്‍ കര്‍മ്മരേഖ വഹിക്കുന്നുണ്ട് എന്ന് ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ ഉദ്ധരിച്ച് അവരോട് പറയുമ്പോള്‍ അവര്‍ അതിനെ പരിഹാസപൂര്‍വ്വം പുച്ഛിച്ച് തള്ളുന്നതാണ്. മസീഹുദ്ദജ്ജാലിന്‍റെ നാശത്തെത്തൊട്ട് അഞ്ച് നേരത്തെ നമസ്കാരങ്ങളിലും അഭയം തേടുന്ന 8: 22 ല്‍ പറഞ്ഞ ഈ ദുഷ്ടജീവികള്‍ ത ന്നെയാണ് മസീഹുദ്ദജ്ജാലിന്‍റെ കെണിയില്‍ അകപ്പെടുന്നതും അവനെ ആദ്യം നബിയാ യും പിന്നെ റബ്ബായും സ്വീകരിക്കുന്നതും. അവര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണ് 2: 85; 5: 33 സൂക്തങ്ങളിലൂടെ വാഗ്ദാനം ചെയ്തിട്ടുള്ള ത്. 9: 67-68; 39: 24-26; 43: 74-78; 48: 6 വിശദീകരണം നോക്കുക.