( 46 ) അഹ്ഖാഫ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(46) അഹ്ഖാഫ്

ആദിന്‍റെ സഹോദരന്‍ അഹ്ഖാഫില്‍ വെച്ച് തന്‍റെ ജനതയെ മുന്നറിയിപ്പ് നല്‍കി യകാര്യം 21-ാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് അഹ്ഖാഫ്-മണ ല്‍ക്കൂനകള്‍-എന്ന പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തില്‍ പ്രവാചകലബ്ധി യുടെ 10-ാം വര്‍ഷം അവതരിച്ചിട്ടുള്ള സൂക്തങ്ങളാണ് സൂറത്തില്‍ അടങ്ങിയിട്ടുള്ളത്. അല്ലാഹുവിനെക്കൂടാതെ ആര്, ആരെ വിളിച്ചുപ്രാര്‍ത്ഥിച്ചാലും വിധിദിവസം വരെ അവന് മറുപടി ലഭിക്കില്ലെന്നും മനുഷ്യരെ ഒരുമിച്ച് കൂട്ടപ്പെടുന്ന നാളില്‍ അവര്‍ പരസ്പരം ശ ത്രുക്കളായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുന്‍വേദങ്ങളെ സത്യപ്പെടുത്തുന്ന കാരുണ്യമായ അദ്ദിക്റിനെ മുമ്പില്‍ നടത്തേണ്ടതാണെന്നും, അക്രമികളായവരെ അതു കൊണ്ട് മുന്നറിയിപ്പ് നല്‍കേണ്ടതാണെന്നും അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവ ര്‍ക്ക് അത് ശുഭവാര്‍ത്താദായകവുമാണെന്നും പറഞ്ഞിട്ടുണ്ട്. ഏറ്റവും വലിയ സാക്ഷിയാ യ അദ്ദിക്റിനെ മൂടിവെയ്ക്കുന്ന ആക്രമികളായ ഒരു ജനതയെ നിശ്ചയം അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാല്‍പ്പത് വയസ്സ് പൂര്‍ത്തിയാക്കിയ വിശ്വാസികളുടെ പ്രാര്‍ത്ഥന എപ്രകാരമായിരിക്കണമെന്ന് പഠിപ്പിക്കുന്നുണ്ട്. വിശ്വാസികളായ മാതാപിതാക്കള്‍ സത്യമായ പുനര്‍ജന്മത്തെക്കുറിച്ച് ഉണര്‍ത്തുമ്പോള്‍ അതിനെ പുച്ഛിച്ചുതള്ളുന്ന മക്കള്‍ മുമ്പ് കഴിഞ്ഞുപോയ ജിന്നുകളില്‍ നിന്നും മനുഷ്യരി ല്‍ നിന്നുമുള്ള സമുദായത്തോടൊപ്പം നഷ്ടപ്പെട്ടവരായിത്തീരുന്നതാണ്. ഗ്രന്ഥത്തിലെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുന്നവര്‍ക്ക് അവരുടെ കേള്‍വിയോ കാഴ്ച യോ ബുദ്ധിശക്തിയോ ഒന്നും ഉപകാരപ്പെടുകയില്ല എന്നും അവര്‍ എന്തൊന്നിന്‍റെ സംഭ വ്യതയെക്കുറിച്ചായിരുന്നുവോ പരിഹസിച്ചിരുന്നത്, അതുതന്നെ അവരുടെമേല്‍ ആപതി ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ജിന്നുകളില്‍ നിന്നുള്ള ഒരു വിഭാഗം ഗ്രന്ഥം കേള്‍ക്കാന്‍ വേണ്ടി ഹാജരായതും അങ്ങനെ തങ്ങളുടെ ജനതയിലേക്ക് മുന്നറിയിപ്പുകാരായി പോയതും ഓര്‍മ്മിപ്പിക്കുന്നുണ്ട്. കാഫിറുകളെ നരകത്തിനരികെ പ്രദര്‍ശിപ്പിച്ച് 'ഇത് സത്യം തന്നെയല്ലെയോ' എന്ന് ചോദിക്കുമ്പോള്‍ 'അതെ നാഥാ! സത്യം തന്നെയാണ്' എന്ന് മറുപടി പറയുന്നതാണ്. അപ്പോള്‍ നിങ്ങള്‍ സൂക്തങ്ങള്‍ മൂടിവെച്ചുകൊണ്ടിരുന്നതിന് ശിക്ഷ രുചിച്ചുകൊള്ളുക എന്ന് പറയപ്പെടുന്ന രംഗം മുന്നറിയിപ്പ് നല്‍കിക്കൊണ്ടും; അദ്ദിക്റിനെ മൂടിവെയ്ക്കുന്ന തെമ്മാടികളാ യ ഒരു ജനതയല്ലാതെ നശിപ്പിക്കപ്പെടുമോ എന്ന് ചോദിച്ചുകൊണ്ടും 35 സൂക്തങ്ങളടങ്ങി യ സൂറത്ത് അവസാനിക്കുന്നു.