( അഹ്ഖാഫ് ) 46 : 10

قُلْ أَرَأَيْتُمْ إِنْ كَانَ مِنْ عِنْدِ اللَّهِ وَكَفَرْتُمْ بِهِ وَشَهِدَ شَاهِدٌ مِنْ بَنِي إِسْرَائِيلَ عَلَىٰ مِثْلِهِ فَآمَنَ وَاسْتَكْبَرْتُمْ ۖ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ

നീ ചോദിക്കുക: നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ, ഇത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നു ള്ളതായിരിക്കുകയും എന്നിട്ട് നിങ്ങള്‍ അതിനെ നിഷേധിക്കുകയുമാണെങ്കില്‍! ഇതുപോലുള്ള ഒന്നിനെ ഇസ്റാഈല്‍ സന്തതികളില്‍ നിന്നുള്ള ഒരു സാക്ഷി സാക്ഷ്യം വഹിക്കുന്നുമുണ്ട്, അപ്പോള്‍ അവന്‍ വിശ്വസിച്ചു, നിങ്ങളാകട്ടെ അ ഹങ്കരിക്കുകയുമാകുന്നു, നിശ്ചയം അക്രമികളായ ഒരു ജനതയെ അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ലതന്നെ.

ഈ ചോദ്യം അന്ന് പ്രവാചകന്‍ തന്‍റെ ജനതയായ മക്കാമുശ്രിക്കുകളോട് ചോദി ക്കണമെന്നാണ് സൂക്തം ആവശ്യപ്പെട്ടതെങ്കില്‍ ഇന്ന് പ്രവാചകന്‍റെ ജീവിതം സാക്ഷ്യപ്പെ ടുത്തി ജീവിക്കുന്ന വിശ്വാസി അക്രമികളും കാഫിറുകളും ഭ്രാന്തന്മാരും തെമ്മാടികളുമാ യ കപടവിശ്വാസികളോടാണ് ചോദിക്കേണ്ടത്. 4: 163-164; 11: 17-19; 28: 50; 40: 47-50 വി ശദീകരണം നോക്കുക.