( അഹ്ഖാഫ് ) 46 : 9

قُلْ مَا كُنْتُ بِدْعًا مِنَ الرُّسُلِ وَمَا أَدْرِي مَا يُفْعَلُ بِي وَلَا بِكُمْ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰ إِلَيَّ وَمَا أَنَا إِلَّا نَذِيرٌ مُبِينٌ

നീ പറയുക, ഞാന്‍ പ്രവാചകന്മാരില്‍ നിന്ന് തുടക്കം കുറിച്ചവനൊന്നുമല്ല, എന്നെക്കൊണ്ടും നിങ്ങളെക്കൊണ്ടും എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഞാന്‍ അറിയുന്നവനുമല്ല, എന്നിലേക്ക് ദിവ്യസന്ദേശം നല്‍കപ്പെടുന്ന ഒന്നല്ലാ തെ ഞാന്‍ പിന്‍പറ്റുന്നില്ല, ഞാന്‍ വ്യക്തമായ ഒരു മുന്നറിയിപ്പുകാരനല്ലാതെ യുമല്ല.

ഞാന്‍ പ്രവാചകന്‍മാര്‍ക്ക് തുടക്കം കുറിച്ചവനല്ല, മറിച്ച് അന്ത്യം കുറിച്ചവനാണ്. മു മ്പ് അയക്കപ്പെട്ട പ്രവാചകന്മാരെക്കുറിച്ച് അറിവില്ലാത്തവരെപ്പോലെ എന്നോട് പെരുമാറേ ണ്ടതില്ല; ആകാശഭൂമികളുടെ ആധിപത്യമുടയവനായ എല്ലാം നിയന്ത്രിക്കുന്ന ത്രികാല ജ്ഞാനിയായ അല്ലാഹുമാത്രമാണ് എന്നെയും നിങ്ങളെയുമെല്ലാം ഇവിടെ കൊണ്ടുവന്ന തും നിലനിര്‍ത്തുന്നതും കൊണ്ടുപോവുന്നതുമെല്ലാം. അതുകൊണ്ട് ജീവിതത്തെക്കുറിച്ച് അവന്‍റെ മുമ്പില്‍ ഉത്തരം പറയാനാണ് നിങ്ങള്‍ ഓരോരുത്തരും തയ്യാറാകേണ്ടത് എന്ന് പറയാനാണ് പ്രവാചകനോടും വിശ്വാസിയോടും സൂക്തം ആവശ്യപ്പെടുന്നത്. 33: 40; 38: 86; 41: 43 വിശദീകരണം നോക്കുക.