( അഹ്ഖാഫ് ) 46 : 12

وَمِنْ قَبْلِهِ كِتَابُ مُوسَىٰ إِمَامًا وَرَحْمَةً ۚ وَهَٰذَا كِتَابٌ مُصَدِّقٌ لِسَانًا عَرَبِيًّا لِيُنْذِرَ الَّذِينَ ظَلَمُوا وَبُشْرَىٰ لِلْمُحْسِنِينَ

ഇതിനുമുമ്പ് മാതൃകായോഗ്യവും കാരുണ്യവുമായ മൂസായുടെ ഗ്രന്ഥവുമുണ്ട്, ഇതാകട്ടെ അതിനെ സത്യപ്പെടുത്തുന്ന അറബി ഭാഷയിലുള്ള-അക്രമകാരികളെ മുന്നറിയിപ്പ് നല്‍കുന്നതിനും അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്താദായകവുമായ ഒരു ഗ്രന്ഥമാകുന്നു.

5: 48 ല്‍ വിവരിച്ച പ്രകാരം മൂസാക്ക് നല്‍കപ്പെട്ട ഗ്രന്ഥമായ തൗറാത്ത് ഉള്‍പ്പടെ ഇതിനുമുമ്പ് നാഥനില്‍ നിന്ന് വന്നിട്ടുള്ള 312 പ്രവാചകന്മാര്‍ക്കും അവതരിപ്പിച്ചിട്ടുള്ള 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണ് അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട അദ്ദിക്ര്‍. അഥവാ മനുഷ്യരുടെ ആത്മാവ് ഒന്നാണെന്നതുപോലെ ഗ്രന്ഥങ്ങളുടെ ആത്മാവും ഒന്നുതന്നെയാണ്. അത് ലഭിച്ചിട്ട് അതിനെ മൂടിവെക്കുന്ന അക്രമികള്‍ക്കെതിരായി അത് വാദിക്കുകയും സാക്ഷിനില്‍ക്കുകയും ചെയ്യുന്നതും, അതിന്‍റെ വെളിച്ചത്തില്‍ ചരിക്കുകയും അതിനെ ജീവിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അത് അനുകൂലമായി വാദിക്കുകയും സാക്ഷിനില്‍ക്കുകയും എല്ലാവിധ ആ പത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും അവരെ കാത്ത് സൂക്ഷിക്കുകയും ചെയ്യുന്നതാണ്. 2: 2; 25: 33-34; 39: 32-35; 41: 44 വിശദീകരണം നോക്കുക.