( അഹ്ഖാഫ് ) 46 : 11

وَقَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا لَوْ كَانَ خَيْرًا مَا سَبَقُونَا إِلَيْهِ ۚ وَإِذْ لَمْ يَهْتَدُوا بِهِ فَسَيَقُولُونَ هَٰذَا إِفْكٌ قَدِيمٌ

വിശ്വസികളായവരെക്കുറിച്ച് കാഫിറുകളായവര്‍ പറയുകയും ചെയ്യുന്നു: ഇത് ഉത്തമമായതായിരുന്നുവെങ്കില്‍ അവര്‍ നമ്മെ ഇതിലേക്ക് മുന്‍കടക്കുമായിരുന്നി ല്ല, അവര്‍ അതുകൊണ്ട് സന്മാര്‍ഗത്തിലാകാതിരുന്നാലോ അവര്‍ പറയുകതന്നെ ചെയ്യും, ഇത് പണ്ടുകാലം മുതലേ കെട്ടിച്ചമച്ച കളവാകുന്നു.

താരതമ്യേന സമ്പത്തും പ്രതാപവുമെല്ലാം കൂടുതല്‍ നല്‍കപ്പെട്ടിട്ടുള്ള എക്കാല ത്തുമുള്ള ജീവിതലക്ഷ്യം മറന്ന അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികള്‍ പറയുക: ഈ ഗ്രന്ഥം ഉത്തമമായതായിരുന്നുവെങ്കില്‍ സാമ്പത്തികശേഷിയും സ്ഥാനമാനങ്ങളും കുറഞ്ഞ വിശ്വാസികള്‍ ഞങ്ങളുടെ മുമ്പ് അതിലേക്ക് എത്തുമായിരുന്നില്ല, ഇത് പണ്ടു കാലം മുതലേ കെട്ടിച്ചമച്ച ഒരു കളവാകുന്നു, ഇത് സത്യമൊന്നുമല്ല എന്നാണ്. 56: 82 ല്‍ പറഞ്ഞ പ്രകാരം കാഫിറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയ തിനാലും 5: 42 ല്‍ പറഞ്ഞ പ്രകാരം നിഷിദ്ധം മാത്രം തിന്നുന്നവരായതിനാലും അദ്ദിക് ര്‍ ഉപയോഗപ്പെടുത്തി സന്മാര്‍ഗം പ്രാപിക്കാന്‍ കഴിയാത്തവരാണ്. 41: 41-43 ല്‍ പറഞ്ഞ മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന അവര്‍ കാഫിറായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരാണ്. 8: 22 ല്‍ പറഞ്ഞ ഈ ദുഷ്ടജീവികള്‍ മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാല്‍ വന്നാല്‍ അവനെ ആദ്യം നബിയായും പിന്നെ റബ്ബായിത്തന്നെയും സ്വീകരിക്കുന്നതാണ്. ഈ സാ രണ്ടാമത് വന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ ഇവര്‍ വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പ ന നടപ്പില്‍ വരുന്നതുമാണ്. 16: 107, 114; 43: 32-35 വിശദീകരണം നോക്കുക.