( അഹ്ഖാഫ് ) 46 : 17

وَالَّذِي قَالَ لِوَالِدَيْهِ أُفٍّ لَكُمَا أَتَعِدَانِنِي أَنْ أُخْرَجَ وَقَدْ خَلَتِ الْقُرُونُ مِنْ قَبْلِي وَهُمَا يَسْتَغِيثَانِ اللَّهَ وَيْلَكَ آمِنْ إِنَّ وَعْدَ اللَّهِ حَقٌّ فَيَقُولُ مَا هَٰذَا إِلَّا أَسَاطِيرُ الْأَوَّلِينَ

മറ്റൊരുവന്‍ തന്‍റെ മാതാപിതാക്കളോട് പറയുകയാണ്: ഛെ, ഞാന്‍ പുറപ്പെടുവിപ്പിക്കപ്പെടുമെന്ന് നിങ്ങള്‍ രണ്ടുപേരും എന്നോട് വാഗ്ദത്തം ചെയ്യുകയാണോ? എന്‍റെ മുമ്പ് ധാരാളം തലമുറകള്‍ കഴിഞ്ഞുപോയിട്ടുള്ളതാണല്ലോ? അവര്‍ രണ്ടു പേരും അല്ലാഹുവിനോട് സഹായം തേടിക്കൊണ്ട്: 'നിനക്ക് നാശം! നീ വിശ്വസി ക്കുക, നിശ്ചയം അല്ലാഹുവിന്‍റെ വാഗ്ദാനം സത്യം തന്നെയാകുന്നു', അപ്പോള്‍ അവന്‍ പറയുകയായി: ഇത് പൂര്‍വികരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ല.

സൂക്തത്തില്‍ പരാമര്‍ശിക്കപ്പെടുന്ന മാതാപിതാക്കള്‍ വിശ്വാസികളും മകന്‍ കാഫി റുമാണ്. മരണാനന്തരം പുനര്‍ജ്ജീവിപ്പിക്കപ്പെടുമെന്നും പതിനഞ്ച ് വയസ്സിന് ശേഷമുള്ള ജീവിതത്തിലെ ഓരോ നിമിഷത്തെക്കുറിച്ചും അല്ലാഹുവിന്‍റെ മുമ്പില്‍ ഉത്തരം പറയേ ണ്ടിവരുമെന്നും അതിന് സജ്ജമായി ഇവിടെ ജീവിക്കണമെന്നും മകനെ ഉപദേശിക്കുമ്പോ ള്‍ അവന്‍ അതിനെ പുച്ഛിച്ചുതള്ളുകയും എനിക്കുമുമ്പ് കഴിഞ്ഞുപോയ തലമുറകളെ യൊന്നും പുനരുജ്ജീവിപ്പിച്ച് ഇങ്ങോട്ട് കൊണ്ടുവരുന്നില്ലല്ലോ, ഇതൊക്കെ പൂര്‍വികരു ടെ പഴമ്പുരാണങ്ങളല്ലാതെ മറ്റൊന്നുമല്ല എന്നാണ് അവന്‍ മറുപടി പറയുന്നത്. ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്ത ഫുജ്ജാറുകള്‍ മരണസമയത്ത് അവരു ടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിച്ച് മരിക്കുന്നതോടെ മുന്‍കഴിഞ്ഞ മാതാപിതാക്കളോടൊപ്പം ഇടുങ്ങിയ നരകത്തി ല്‍ ഒരുമിച്ച് കൂട്ടപ്പെടുന്നതും പരസ്പരം തര്‍ക്കിക്കുന്നതും കുറ്റപ്പെടുത്തുന്നതുമായ രംഗം 7: 37-39 ല്‍ വിവരിച്ചിട്ടുണ്ട്. 16: 24; 18: 80-81; 45: 25-26 വിശദീകരണം നോക്കുക.