( അഹ്ഖാഫ് ) 46 : 19

وَلِكُلٍّ دَرَجَاتٌ مِمَّا عَمِلُوا ۖ وَلِيُوَفِّيَهُمْ أَعْمَالَهُمْ وَهُمْ لَا يُظْلَمُونَ

ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിനനുസരിച്ചുള്ള പദവികളുണ്ട്, അ വര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ക്ക് പൂര്‍ണമായും പ്രതിഫലം കൊടുക്കുന്നതു മാണ്, അവര്‍ അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല.

സ്വര്‍ഗം അല്ലെങ്കില്‍ നരകം ഓരോരുത്തരും അവരുടെ നാലാം ഘട്ടമായ ഐഹി കലോകത്തുവെച്ചുതന്നെ സമ്പാദിക്കുന്നതാണ് എന്ന് ഈ സൂക്തവും പഠിപ്പിക്കുന്നു. 2: 281; 18: 49; 35: 32; 39: 69-70 വിശദീകരണം നോക്കുക.