( അഹ്ഖാഫ് ) 46 : 18

أُولَٰئِكَ الَّذِينَ حَقَّ عَلَيْهِمُ الْقَوْلُ فِي أُمَمٍ قَدْ خَلَتْ مِنْ قَبْلِهِمْ مِنَ الْجِنِّ وَالْإِنْسِ ۖ إِنَّهُمْ كَانُوا خَاسِرِينَ

അക്കൂട്ടര്‍, അവര്‍ക്കുമുമ്പ് കഴിഞ്ഞുപോയിട്ടുള്ള ജിന്നുകളില്‍ നിന്നും മനുഷ്യ രില്‍ നിന്നുമുള്ള സമുദായങ്ങളില്‍ 'നിശ്ചയം അവര്‍ നഷ്ടപ്പെട്ടവര്‍ തന്നെയാ യിരുന്നു' എന്ന വചനം ബാധകമായിത്തീര്‍ന്നിട്ടുള്ളത് അവരുടെമേല്‍ തന്നെയാണ്.

അദ്ദിക്റിനെ പഴമ്പുരാണം എന്നുപറഞ്ഞ് അവഗണിച്ചുകൊണ്ട് ജീവിക്കുകവഴി പ രലോകത്തെയും പുനര്‍ജന്മത്തെയും വിസ്മരിച്ചുകൊണ്ട് ജീവിക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന കാഫിറുകളും അടങ്ങിയ ഫുജ്ജാറുകളുടെ മേലി ലാണ് ശിക്ഷാവചനം ബാധകമായതും അവര്‍ തന്നെയാണ് ജീവിതം നഷ്ടപ്പെട്ടവരും. എല്ലാ പ്രവാചകന്മാരുടെയും കാലത്തുള്ള ജനതയില്‍ എല്ലാ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് നരകത്തിലേക്കുള്ളവരാണ് എന്ന് 4: 118 ല്‍ വിവരിച്ചിട്ടുണ്ട്. ഇ ന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് 'സിജ്ജീന്‍' പട്ടികയിലുള്ളവരും നരകക്കുണ്ഠം ഒരുക്കിവെക്കപ്പെട്ടവരും. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ അ വര്‍ നരകക്കുണ്ഠത്തില്‍വെച്ച് പരസ്പരം ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന, തര്‍ക്കിക്കുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 32: 13; 36: 7; 38: 84-85 വിശദീകരണം നോക്കുക.