( അഹ്ഖാഫ് ) 46 : 20

وَيَوْمَ يُعْرَضُ الَّذِينَ كَفَرُوا عَلَى النَّارِ أَذْهَبْتُمْ طَيِّبَاتِكُمْ فِي حَيَاتِكُمُ الدُّنْيَا وَاسْتَمْتَعْتُمْ بِهَا فَالْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنْتُمْ تَسْتَكْبِرُونَ فِي الْأَرْضِ بِغَيْرِ الْحَقِّ وَبِمَا كُنْتُمْ تَفْسُقُونَ

കാഫിറുകളായവരെ നരകത്തിന്‍റെ മേല്‍ പ്രദര്‍ശിക്കപ്പെടുന്ന നാളില്‍! നിങ്ങള്‍ ക്ക് പരിശുദ്ധമായതെല്ലാം നിങ്ങളുടെ ഐഹികജീവിതത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്, നിങ്ങള്‍ അവ ശരിക്കും ആസ്വദിച്ചിട്ടുമുണ്ട്, അപ്പോള്‍ ഇന്നേദിനം നിങ്ങള്‍ ക്ക് ഹീനമായ ശിക്ഷയാണ് പ്രതിഫലമായി നല്‍കപ്പെടാനുള്ളത്-നിങ്ങള്‍ ഭൂമിയി ല്‍ സത്യം കൂടാതെ അഹങ്കരിച്ചിരുന്നതുകൊണ്ടും നിങ്ങള്‍ തെമ്മാടികളായിരു ന്നതുകൊണ്ടും.

2: 119, 147; 7: 146; 10: 109; 17: 81; 39: 41 തുടങ്ങി 256 സൂക്തങ്ങളില്‍ പറഞ്ഞ സത്യം അദ്ദിക്ര്‍ തന്നെയാണ്. അദ്ദിക്റില്‍ നിന്ന് ജീവിതലക്ഷ്യം മനസ്സിലാക്കി സ്രഷ്ടാവ് നല്‍ കിയ പരിശുദ്ധമായ വിഭവങ്ങള്‍ അവന്‍റെ തൃപ്തിയില്‍ ചെലവഴിച്ചുകൊണ്ട് സ്വര്‍ഗം ഇ വിടെ പണിയാനാണ് മനുഷ്യനെ ഭൂമിയിലേക്ക് നിയോഗിച്ചിട്ടുള്ളത്. എന്നാല്‍ ജീവിത മെന്നാല്‍ ഈ ഐഹികലോക ജീവിതം തന്നെയാണ്, അതിനുശേഷം പുനര്‍ജ്ജീവിപ്പി ക്കപ്പെടുകയോ അനുഗ്രഹങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുകയോ ഇല്ല എന്ന ഭാവത്തില്‍ നിഷ്പക്ഷവാനെ നിഷേധിച്ചുകൊണ്ട് ഇവിടെ ലക്ഷ്യബോധം നഷ്ടപ്പെട്ടവരും പ്രജ്ഞയ റ്റവരുമായി ജീവിച്ചുപോയ കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫു ജ്ജാറുകളോട് വിധിദിവസം പറയപ്പെടുന്നതാണ്: നിങ്ങള്‍ ഐഹികലോകത്ത് സുഖാനു ഭൂതികളെല്ലാം ആസ്വദിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഇന്നേദിനം നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ യാണുള്ളത്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 7: 8-9; 14: 28-30; 39: 24 വിശദീകരണം നോക്കുക.