( അഹ്ഖാഫ് ) 46 : 21

وَاذْكُرْ أَخَا عَادٍ إِذْ أَنْذَرَ قَوْمَهُ بِالْأَحْقَافِ وَقَدْ خَلَتِ النُّذُرُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ أَلَّا تَعْبُدُوا إِلَّا اللَّهَ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ

ആദിന്‍റെ സഹോദരനെ നീ ഓര്‍മ്മിപ്പിക്കുകയും ചെയ്യുക, അഹ്ഖാഫിലുള്ള തന്‍റെ ജനതയെ അവന്‍ മുന്നറിയിപ്പ് നല്‍കിയ സന്ദര്‍ഭം: അവന്‍റെ മുന്നിലും അ വന്‍റെ പിന്നിലും മുന്നറിയിപ്പുകാര്‍ കഴിഞ്ഞുപോയിട്ടുള്ളതുമാണ്, നിങ്ങള്‍ അല്ലാ ഹുവിനെയല്ലാതെ സേവിച്ചുകൊണ്ടിരിക്കരുത്, നിശ്ചയം ഞാന്‍ നിങ്ങളുടെ മേല്‍ ഭയങ്കരമായ ഒരു നാളിലെ ശിക്ഷയെ ഭയപ്പെടുന്നവന്‍ തന്നെയാകുന്നു.

ഹഖഫ്-മണല്‍ക്കൂന-എന്ന പദത്തിന്‍റെ ബഹുവചനമാണ് അഹ്ഖാഫ്-മണല്‍ക്കൂ നകള്‍. അറേബ്യന്‍ മരുഭൂമിയുടെ തെക്കുഭാഗത്തുള്ള പ്രദേശമാണ് അഹ്ഖാഫ് എന്ന പേരില്‍ അറിയപ്പെടുന്നത്. ആദ് സമുദായം താമസിച്ചിരുന്നത് അവിടെയാണ്. ആദിന്‍റെ സഹോദരന്‍ എന്ന് ഹൂദ് നബിയെക്കുറിച്ച് പറഞ്ഞത് അദ്ദേഹം ആ ജനതയില്‍ തന്നെ ജ നിച്ച് വളര്‍ന്നവനായതുകൊണ്ടാണ്. 9: 31; 11: 3-4; 21: 24-25 വിശദീകരണം നോക്കുക.