( അഹ്ഖാഫ് ) 46 : 32
وَمَنْ لَا يُجِبْ دَاعِيَ اللَّهِ فَلَيْسَ بِمُعْجِزٍ فِي الْأَرْضِ وَلَيْسَ لَهُ مِنْ دُونِهِ أَوْلِيَاءُ ۚ أُولَٰئِكَ فِي ضَلَالٍ مُبِينٍ
ആരാണോ അല്ലാഹുവിന്‍റെ വിളിക്ക് ഉത്തരം നല്‍കാത്തത്, അപ്പോള്‍ അവന്‍ ഭൂമിയില്‍ അതിജയിക്കാനൊന്നും പോവുന്നില്ല, അവനെക്കൂടാതെ അവന് യാതൊരു സംരക്ഷകരും ഇല്ല, അക്കൂട്ടര്‍ വ്യക്തമായ വഴികേടിലുമാകുന്നു.
അല്ലാഹുവിന്‍റെ വിളിക്ക് ഉത്തരം നല്‍കാത്തവര്‍ക്ക് അല്ലാഹുവിന്‍റെ പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുകയില്ല, വ്യക്തമായ വഴികേടിലായ അവര്‍ക്ക് യാതൊരു സഹായിയും ഉണ്ടാവുകയുമില്ല. അവര്‍ മരണത്തോടുകൂടി കാഫിറായ പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തില്‍ ചേക്കേറേണ്ടിവരും. 2: 186; 39: 53-55; 45: 17-22 വിശ ദീകരണം നോക്കുക.