( അഹ്ഖാഫ് ) 46 : 31
يَا قَوْمَنَا أَجِيبُوا دَاعِيَ اللَّهِ وَآمِنُوا بِهِ يَغْفِرْ لَكُمْ مِنْ ذُنُوبِكُمْ وَيُجِرْكُمْ مِنْ عَذَابٍ أَلِيمٍ
ഓ ഞങ്ങളുടെ ജനമേ, നിങ്ങള് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്കുകയും അവനെക്കൊണ്ട് വിശ്വസിക്കുകയും ചെയ്യുവീന്, അവന് നിങ്ങള്ക്ക് നി ങ്ങളുടെ പാപങ്ങള് പൊറുത്തുതരുന്നതും വേദനാജനകമായ ശിക്ഷയില് നിന്ന് നിങ്ങളെ രക്ഷിക്കുന്നതുമാണ്.
ആത്മാവിനെ പരിഗണിക്കാതെ ജീവിക്കുന്ന ഫുജ്ജാറുകള് നിശ്ചയം അവര് കാ ഫിറുകള് തന്നെയായിരുന്നു എന്ന് മരണസമയത്ത് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും; വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും; അവരില് ഏതൊരാളുടെ യും മരണസമയത്ത് നാഥന് 'നിശ്ചയം നീ കാഫിറുകളില് പെട്ടവന് തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 59 ലും അവര് വായിച്ചിട്ടുണ്ട്. 6: 128-129; 36: 11; 41: 33-34 വിശദീക രണം നോക്കുക.