( 47 ) മുഹമ്മദ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(47) മുഹമ്മദ്

മുഹമ്മദിന്‍റെ മേല്‍ അവതരിപ്പിക്കപ്പെട്ട തങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യത്തി ല്‍ വിശ്വസിച്ചവര്‍ എന്ന് 2-ാം സൂക്തത്തില്‍ പറഞ്ഞതില്‍ നിന്നാണ് സൂറത്തിന് മുഹമ്മദ് എന്ന പേര് വന്നത്. പ്രവാചകന്‍റെ ഹിജ്റാനന്തരം മദീനയില്‍ അവതരിച്ചിട്ടുള്ള സൂറ ത്താണ് ഇത്. കാഫിറുകളായവര്‍ സത്യത്തെ മൂടിവെച്ചുകൊണ്ട് മിഥ്യ പിന്‍പറ്റുന്നതിനാ ല്‍ അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം നിഷ്ഫലമാണ്. വിശ്വാസികള്‍ തങ്ങളുടെ നാഥനി ല്‍ നിന്നുള്ള സത്യം പിന്‍പറ്റുകയും അത് ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നാഥ നെ സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനാല്‍ നാഥന്‍ അവരെ സഹായിക്കുക യും അവര്‍ക്ക് അറിയുന്ന സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവരോട് വാഗ്ദാ നം ചെയ്തുകൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗത്തില്‍, തെളിഞ്ഞ വെള്ളം, പാല്‍, മദ്യം, പരിശുദ്ധ മായ തേന്‍ തുടങ്ങിയവയുടെ മൂന്ന് വീതം നദികളെങ്കിലും ഉണ്ടെങ്കില്‍ കാഫിറുകളെ ആ മാശയം മുറിഞ്ഞുപോകത്തക്ക വിധത്തിലുളള ചുട്ടുപഴുത്ത വെള്ളമാണ് കുടിപ്പിക്കുക എ ന്നാണ് താക്കീത് ചെയ്തിട്ടുള്ളത്. 

വിശ്വാസികളായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി മാത്രമേ പൊറുക്കലി നെത്തേടാന്‍ പ്രവാചകനും വിശ്വാസികള്‍ക്കും അനുവാദമുള്ളൂ. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതുകൊണ്ട് പ്രൗഢരും ഊറ്റം കൊള്ളുന്നവരുമാകാത്ത കപടവിശ്വാസികള്‍ ബധിര രും അന്ധരുമാണെന്നും, മനുഷ്യപ്പിശാചുക്കളായ ഇത്തരം ആളുകളെ അല്ലാഹു ശപിച്ചിട്ടുണ്ടെന്നും അവര്‍ പ്രവാചകനുമായി വിഘടിച്ചുകൊണ്ടും സത്യത്തെ മൂടിവെച്ചുകൊണ്ടും ജനങ്ങളെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തെത്തൊട്ട് തടഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ അവരു ടെ പ്രവര്‍ത്തനങ്ങളെല്ലാം നിഷ്ഫലമാണെന്നും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പണം ചെലവഴിക്കാന്‍ പിശുക്ക് കാണിക്കുന്ന ഇത്തരം കപടവിശ്വാസികള്‍ അവര്‍ ക്കെതിരായിത്തന്നെയാണ് പിശുക്ക് കാണിക്കുന്നതെന്നും അങ്ങനെ എല്ലാവരും പിശുക്ക ന്‍മാരായ തെമ്മാടികളാവുകയാണെങ്കില്‍ അവരുടെ സ്ഥാനത്ത് മറ്റൊരു ജനവിഭാഗത്തെ കൊണ്ടുവരുമെന്നും താക്കീത് ചെയ്തുകൊണ്ട് 38 സൂക്തങ്ങള്‍ അടങ്ങിയ സൂറത്ത് അവ സാനിക്കുന്നു.