( മുഹമ്മദ് ) 47 : 1

الَّذِينَ كَفَرُوا وَصَدُّوا عَنْ سَبِيلِ اللَّهِ أَضَلَّ أَعْمَالَهُمْ

കാഫിറുകളാവുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് തടയുകയും ചെയ്തവര്‍ ആരോ, അവരുടെ പ്രവര്‍ത്തനങ്ങളെ അവന്‍ പാഴാക്കിക്കളഞ്ഞിരിക്കുന്നു.

അല്ലാഹുവിന്‍റെ മാര്‍ഗമായ അദ്ദിക്റിനെ മൂടിവെയ്ക്കുകയും മറ്റുള്ളവര്‍ക്ക് അത് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ കാഫിറുകളും തെമ്മാടികളുമാണെന്നും അവരുടെ നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ, ദാനധര്‍മ്മങ്ങള്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും പാഴായിപ്പോയിരിക്കുന്നു എന്നുമാണ് സൂക്തം പഠിപ്പിക്കുന്നത്. 7: 40 ല്‍ പറഞ്ഞ ഫുജ്ജാറുകളായ ഭ്രാന്തന്മാരോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാനാണ് 9: 73; 25: 52; 66: 9 എന്നീ സൂക്തങ്ങളിലൂടെ വിശ്വാസികളോട് അല്ലാഹു കല്‍പിച്ചിട്ടുള്ളത്. 33: 1; 40: 4-5, 47-50; 45: 31-32 വിശദീകരണം നോക്കുക.