( മുഹമ്മദ് ) 47 : 14
أَفَمَنْ كَانَ عَلَىٰ بَيِّنَةٍ مِنْ رَبِّهِ كَمَنْ زُيِّنَ لَهُ سُوءُ عَمَلِهِ وَاتَّبَعُوا أَهْوَاءَهُمْ
അപ്പോള്‍ തന്‍റെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവില്‍ നിലകൊള്ളുന്ന ഒരുവന്‍, തങ്ങളുടെ ദേഹേച്ഛകളെ പിന്‍പറ്റുകയും സ്വന്തം ദുഷ്പ്രവൃത്തി അ ലങ്കാരമാക്കപ്പെടുകയും ചെയ്ത ഒരുവനെപ്പോലെയാകുമോ?
ആയിരത്തില്‍ ഒന്നായ, അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ജീവിക്കുന്ന വിശ്വാസിയാണ് തന്‍റെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവില്‍ നിലകൊള്ളുന്നവന്‍. ബാക്കി തൊള്ളാ യിരത്തി തൊണ്ണൂറ്റിഒമ്പത് ഫുജ്ജാറുകളും അദ്ദിക്റിനെ അവഗണിച്ച് ദേഹേച്ഛകളെ ഇ ലാഹായി തെരഞ്ഞെടുത്തവരാണ്. 6: 43; 19: 83 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പിശാചാ ണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് അലങ്കാരമാക്കി കാണിച്ചുകൊടുക്കുന്നത്. 13: 18; 27: 24; 45: 23-24 വിശദീകരണം നോക്കുക.