( മുഹമ്മദ് ) 47 : 15

مَثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ فِيهَا أَنْهَارٌ مِنْ مَاءٍ غَيْرِ آسِنٍ وَأَنْهَارٌ مِنْ لَبَنٍ لَمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِنْ خَمْرٍ لَذَّةٍ لِلشَّارِبِينَ وَأَنْهَارٌ مِنْ عَسَلٍ مُصَفًّى ۖ وَلَهُمْ فِيهَا مِنْ كُلِّ الثَّمَرَاتِ وَمَغْفِرَةٌ مِنْ رَبِّهِمْ ۖ كَمَنْ هُوَ خَالِدٌ فِي النَّارِ وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ

സൂക്ഷ്മാലുക്കളോട് വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സ്വര്‍ഗത്തിന്‍റെ ഉ പമ, അതില്‍ കലര്‍പ്പില്ലാത്ത തെളിനീരാലുള്ള നദികളുണ്ട്, രുചിഭേദം വരാത്ത പാലൊഴുകുന്ന നദികളുമുണ്ട്, കുടിക്കുന്നവര്‍ക്ക് സ്വാദിഷ്ടമായ മദ്യമൊഴുകു ന്ന നദികളുമുണ്ട്, പരിശുദ്ധമായ തേനൊഴുകുന്ന നദികളുമുണ്ട്, അവര്‍ക്ക് അതില്‍ എല്ലാഓരോ ഫലത്തില്‍ നിന്നുള്ളവയുമുണ്ട്, തങ്ങളുടെനാഥനില്‍ നി ന്നുള്ള പാപമോചനവുമുണ്ട്; അപ്പോള്‍ അങ്ങനെയുള്ള ഒരുവന്‍ നരകത്തില്‍ ശാശ്വതനും തങ്ങളുടെ ആമാശയങ്ങള്‍ മുറിഞ്ഞു മുറിഞ്ഞുപോകും വിധം ചു ട്ടുപഴുത്ത വെള്ളം കുടിപ്പിക്കപ്പെടുന്നവനെപ്പോലെയുമാകുമോ?

ആകാശഭൂമികളോളം വിശാലമായ ഒരു സ്വര്‍ഗത്തില്‍ തന്നെ വെള്ളത്താലും പാലി നാലും മദ്യത്തിനാലും തേനിനാലുമുള്ള മൂന്നുവീതം നദികളായിക്കൊണ്ട് ചുരുങ്ങിയത് പന്ത്രണ്ട് നദികളെങ്കിലുമുണ്ട്. ഇതാണ് അദ്ദിക്റിനെ സത്യപ്പെടുത്തേണ്ട വിധം സത്യ പ്പെടുത്തി ജീവിക്കുന്ന സൂക്ഷ്മാലുക്കളായ വിശ്വാസികളോട് വാഗ്ദാനം ചെയ്തിട്ടുള്ളത്. സിജ്ജീന്‍ പട്ടികയിലേക്കുള്ള ഫുജ്ജാറുകളായ കുഫ്ഫാറുകളെ നരകക്കുണ്ഠത്തില്‍ സ ഖൂം വൃക്ഷത്തില്‍ നിന്നുള്ളതും ചുട്ടുപൊള്ളുന്ന തിളച്ച വെള്ളവും ചീഞ്ചലവുമാണ് തീ റ്റിക്കുകയും കുടിപ്പിക്കുകയും ചെയ്യുക എന്ന് 37: 62-68; 44: 43-50 തുടങ്ങിയ സൂക്തങ്ങളി ല്‍ പറഞ്ഞിട്ടുണ്ട്. അതുവഴി അവരുടെ ആമാശയങ്ങള്‍ മുറിഞ്ഞ് മുറിഞ്ഞ് പോകുന്നതാ ണ്. ശരീരത്തിലെ തൊലി ഉരുകി ഇല്ലാതാകുമ്പോള്‍ കാഫിറുകള്‍ക്ക് അവരുടെ ശിക്ഷ പൂര്‍ണരീതിയില്‍ ആസ്വദിക്കുന്നതിന് വേണ്ടി പുതിയ തൊലി വെച്ചുകൊടുക്കുമെന്ന് 4: 56 ലും പറഞ്ഞിട്ടുണ്ട്. 3: 133-136; 38: 28-29, 57-58 വിശദീകരണം നോക്കുക.