( മുഹമ്മദ് ) 47 : 18

فَهَلْ يَنْظُرُونَ إِلَّا السَّاعَةَ أَنْ تَأْتِيَهُمْ بَغْتَةً ۖ فَقَدْ جَاءَ أَشْرَاطُهَا ۚ فَأَنَّىٰ لَهُمْ إِذَا جَاءَتْهُمْ ذِكْرَاهُمْ

അപ്പോള്‍ അവര്‍ക്ക് പെട്ടെന്ന് വന്നെത്താനുള്ള ആ അന്ത്യമണിക്കൂറല്ലാതെ അവര്‍ എന്താണ് കാത്തിരിക്കുന്നത്? അപ്പോള്‍ നിശ്ചയം, അതിന്‍റെ അടയാള ങ്ങള്‍ വന്നുകഴിഞ്ഞിരിക്കുന്നുവല്ലോ! അങ്ങനെ അത് അവരിലേക്ക് വന്നുകഴി ഞ്ഞാല്‍ അവരുടെ അനുസ്മരണം അവര്‍ക്ക് എങ്ങിനെ ഉപയോഗപ്പെടാനാണ്! 

ഹൃദയത്തിന്‍റെ ഭാഷയിലുള്ള ത്രികാലജ്ഞാനമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോ ഗപ്പെടുത്താത്ത കാഫിറുകള്‍ക്ക് മരണം വരുമ്പോള്‍ അല്ലെങ്കില്‍ അന്ത്യമണിക്കൂര്‍ വരു മ്പോള്‍ വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്രദമാവുകയില്ല എന്ന് 39: 55-59 ല്‍ പറഞ്ഞിട്ടു ണ്ട്. ദിക്റാ-അദ്ദിക്ര്‍-ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനേ എ ന്ന് നരകക്കുണ്ഠം കൊണ്ടുവരപ്പെടുന്ന ദിനം മനുഷ്യന് ബോധ്യം വരുമെന്ന് 89: 23 ലും പറഞ്ഞിട്ടുണ്ട്. 21: 10; 41: 52-53; 44: 13-14 വിശദീകരണം നോക്കുക.