( മുഹമ്മദ് ) 47 : 2

وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَآمَنُوا بِمَا نُزِّلَ عَلَىٰ مُحَمَّدٍ وَهُوَ الْحَقُّ مِنْ رَبِّهِمْ ۙ كَفَّرَ عَنْهُمْ سَيِّئَاتِهِمْ وَأَصْلَحَ بَالَهُمْ

വിശ്വാസികളായവരും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവരും മുഹമ്മദിന്‍റെ മേ ല്‍ അവതരിപ്പിക്കപ്പെട്ടതുകൊണ്ട് വിശ്വസിക്കുന്നവരുമുണ്ടല്ലോ-അതാകട്ടെ ത ങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യം തന്നെയുമാണ്; അവരെത്തൊട്ട് അവരുടെ തിന്മകളെല്ലാം മായ്ച്ചുകളയുകയും അവരുടെ അവസ്ഥകള്‍ നന്നാക്കിത്തീര്‍ക്കുക യും ചെയ്യുന്നതാണ്. 

സത്യമായ അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാവുകയും വിശ്വാസിയാകാനുള്ള അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രയത്നങ്ങളില്‍ ഏര്‍ പ്പെടുകയും ചെയ്തവര്‍ക്ക് അവരുടെ കഴിഞ്ഞുപോയ ചീത്ത പ്രവര്‍ത്തനങ്ങളെല്ലാം മായ് ച്ചുകളയുകയും അവരുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെല്ലാം നന്നാക്കിത്തീര്‍ക്കുകയും ചെയ്യുമെന്നാണ് സൂക്തം പറയുന്നത്. 25: 68-70; 29: 7; 38: 24 വിശദീകരണം നോക്കുക.