طَاعَةٌ وَقَوْلٌ مَعْرُوفٌ ۚ فَإِذَا عَزَمَ الْأَمْرُ فَلَوْ صَدَقُوا اللَّهَ لَكَانَ خَيْرًا لَهُمْ
അവരുടെ അനുസരണവും വാക്കുകളും അറിയപ്പെട്ടതുതന്നെയാണ്, അങ്ങനെ (യുദ്ധത്തിനുള്ള)കല്‍പന തീരുമാനിച്ചുറപ്പിച്ചപ്പോള്‍ അവര്‍ അല്ലാഹുവിനെ സത്യപ്പെടുത്തുന്നവരായിരുന്നുവെങ്കില്‍ അത് അവര്‍ക്ക് ഗുണകരമാവുകതന്നെ ചെയ്യുമായിരുന്നു.
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകള്‍ അദ്ദിക്റിനെ വിസ്മരിച്ചവരായതിനാല്‍ അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന ദുഷിച്ച പരിണിതിയുള്ളവരും അല്ലാഹുവിന്‍റെ കോപവും ശാപവും വര്‍ഷിക്കപ്പെട്ടവരുമാണെന്ന് 9: 67-68; 48: 6 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. അക്രമികളായ അവര്‍ വിധിദിവസം 'അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയിട്ട് എ ന്നെ അതില്‍ നിന്ന് തടഞ്ഞത് മനുഷ്യപ്പിശാചുക്കളും ജിന്നുപിശാചുക്കളുമായിരുന്നുവല്ലോ' എന്ന് വിലപിക്കുന്ന രംഗം 25: 29-30 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയതും അവര്‍ വാ യിച്ചിട്ടുണ്ട്. 48: 11-12 വിശദീകരണം നോക്കുക.