വിശ്വാസികളായവര്‍ പറയുകയും ചെയ്യുന്നു: ഒരു സൂറത്ത് അവതരിപ്പിക്കപ്പെ ട്ടിരുന്നുവെങ്കില്! അങ്ങനെ യുദ്ധത്തെ പരാമര്‍ശിക്കുന്ന തത്വനിര്‍ഭരമായ ഒരു സൂറത്ത് അവതരിപ്പിക്കപ്പെട്ടപ്പൊഴോ, അവരിലെ ഹൃദയങ്ങളില്‍ രോഗമുള്ളവ രാരോ അവര്‍ മരണവെപ്രാളത്താല്‍ നോക്കുന്നവനെപ്പോലെ നിന്നിലേക്ക് തു റിച്ചുനോക്കുന്നത് നിനക്ക് കാണാം, അപ്പോള്‍ അവര്‍ക്ക് അതുതന്നെയാണ് കൂടുതല്‍ യോജിച്ചത്!
പരീക്ഷണങ്ങളും യുദ്ധങ്ങളുമെല്ലാം സംഭവിപ്പിക്കുന്നത് വിശ്വാസികളെയും കപട വിശ്വാസികളെയും വേര്‍തിരിക്കുന്നതിന് വേണ്ടിയാണ്. വിശ്വാസികള്‍ പ്രസ്തുത ലക്ഷ്യ ബോധത്തോടെ എല്ലാം നിയന്ത്രിക്കുന്ന അല്ലാഹുവിന്റെ മേല്‍ ഭരമേല്പിച്ചുകൊണ്ട് നി ലകൊള്ളുന്നവരാണെങ്കില് കപടവിശ്വാസികള്‍ അല്ലാഹുവിനെ മറന്ന് ആത്മാവിനെ തി രിച്ചറിയാതെ ലക്ഷ്യബോധമില്ലാതെ ഐഹികലോക ജീവിതത്തിന് പ്രാധാന്യം നല്കി ക്കൊണ്ട് ജീവിക്കുന്നവരാണ്. അതിനാല്‍ യുദ്ധത്തിലേക്ക് അവരെ വിളിച്ചാല്‍ മരണത്തി ലേക്ക് വിളിക്കുന്നതുപോലെത്തന്നെ വെപ്രാളം കാണിക്കുന്നവരാണ്. ഇത്തരക്കാരാണ് ഇഹപരജീവിതം നഷ്ടപ്പെട്ടവര്‍. 4: 77-79; 9: 64-65; 33: 12-13, 19 വിശദീകരണം നോക്കുക.