നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(48) ഫത്ഹ്
'നിശ്ചയം, നിനക്ക് നാം വ്യക്തമായ ഒരു വിജയം തുറന്ന് തന്നിരിക്കുന്നു' എന്ന് ഒ ന്നാം സൂക്തത്തില്‍ പറഞ്ഞതില്‍ നിന്നാണ് സൂറത്തിന് 'അല്‍ ഫത്ഹ്' അഥവാ ജയിച്ചട ക്കല്‍ എന്ന പേര് വന്നിട്ടുള്ളത്. ഹിജ്റ ആറാം വര്‍ഷം 'ഉംറ' നിര്‍വഹിക്കാന്‍ മക്കയിലേ ക്ക് പുറപ്പെട്ട പ്രവാചകനെയും അനുയായികളെയും കാഫിറുകള്‍ മക്കയില്‍ നിന്ന് 20 കി ലോമീറ്റര്‍ അകലെയുള്ള ഹുദൈബിയയില്‍ വെച്ച് തടയുകയുണ്ടായി. ഈ വര്‍ഷം ഉംറ നിര്‍വഹിക്കാതെ അവര്‍ തിരിച്ചുപോകണമെന്നും അടുത്തവര്‍ഷം അവര്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ വരാമെന്നും മറ്റുമുള്ള വ്യവസ്ഥകളോടുകൂടിയ കരാറുണ്ടാക്കുകയും അങ്ങനെ അവര്‍ മദീനയിലേക്ക് തിരിച്ച് പോരുകയുമുണ്ടായി. അപ്പോഴാണ് 29 സൂക്തങ്ങളടങ്ങിയ ഈ സൂറത്ത് അവതരിക്കുന്നത്.
പരീക്ഷണത്തിന് വിധേയമാക്കുന്നതിനുവേണ്ടി മനുഷ്യനെ ഭൂമിയിലേക്ക് അയച്ചവന്‍ വിശ്വാസികളെയും കപടവിശ്വാസികളെയും വേര്‍തിരിക്കാന്‍ വേണ്ടിയാണ് യുദ്ധം, സന്ധി തുടങ്ങിയവയെല്ലാം സംഭവിപ്പിക്കുന്നത്. വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസത്തില്‍ വര്‍ ദ്ധനവുണ്ടാകാനും അവരുടെ പാപങ്ങള്‍ പൊറുക്കാനും പരലോകത്തില്‍ അവര്‍ക്ക് മഹ ത്തായ പ്രതിഫലം ലഭിക്കാനും വേണ്ടിയും അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെ ച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും, അല്ലാഹുവി ന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന പുരുഷന്‍മാരെയും സ്ത്രീകളെയും ശി ക്ഷിക്കുന്നതിന് വേണ്ടിയുമാണ് എന്ന് പഠിപ്പിക്കുന്നു. വിശ്വാസികള്‍ക്ക് വിപത്ത് സംഭവിക്ക ണമെന്ന് ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസികള്‍ ഒരു കെട്ടജനതയാണെന്നും അല്ലാഹുവിനെക്കൊണ്ടും പ്രവാചകനെക്കൊണ്ടും യഥാര്‍ത്ഥത്തില്‍ വിശ്വസിക്കാത്ത അ ത്തരം കാഫിറുകള്‍ക്ക് കത്തിയാളുന്ന നരകമാണ് ഒരുക്കിവെച്ചിട്ടുള്ളതെന്നും മുന്നറിയി പ്പ് നല്‍കിയിട്ടുണ്ട്.
മക്കാ താഴ്വരയില്‍ വിശ്വാസികള്‍ക്ക് വിജയം ലഭിച്ച അവസരത്തില്‍ കാഫിറുക ളോട് യുദ്ധം ചെയ്യാന്‍ അനുവാദം നല്‍കപ്പെടാതിരുന്നത് വിശ്വാസികളെയും കാഫിറുകളെ യും വേര്‍തിരിക്കപ്പെട്ടിട്ടില്ലാതിരുന്നതുകൊണ്ടാണ് എന്ന് പഠിപ്പിച്ചുകൊണ്ട് ഇന്ന് ലോകത്ത് വിശ്വാസികളും കപടവിശ്വാസികളും വേര്‍തിരിക്കപ്പെടാതെ ഇടകലര്‍ന്ന് ജീവിക്കുന്നതിനാലാണ് വിശ്വാസികളോട് കപടവിശ്വാസികളെ വധിക്കണമെന്ന് കല്‍പിക്കുന്ന സൂക്തങ്ങള്‍ നടപ്പില്‍ വന്നിട്ടില്ലാത്തത് എന്ന് പഠിപ്പിക്കുന്നു. മൊത്തം മനുഷ്യര്‍ക്ക് സന്മാര്‍ഗമായ അദ്ദി ക്ര്‍ സമര്‍പ്പിക്കുന്ന ജീവിതവ്യവസ്ഥ ഇവിടെ നടപ്പില്‍ വരികതന്നെചെയ്യും. മുഹമ്മദ് അ ല്ലാഹുവിന്‍റെ സന്ദേശം ലോകര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകനാ ണെന്നും അവനോടൊപ്പമുള്ളവര്‍ പരസ്പരം കാരുണ്യത്തില്‍ വര്‍ത്തിക്കുന്നവരാണെന്നും സൂക്തങ്ങള്‍ അടിക്കടി മൂടിവെയ്ക്കുന്ന കുഫ്ഫാറുകളോട് കഠിനഹൃയരായി വര്‍ത്തിക്കു ന്നവരാണെന്നും പറഞ്ഞിട്ടുണ്ട്. അവരുടെ മുഖങ്ങളില്‍ സാഷ്ടാംഗപ്രണാമത്തിന്‍റെ പാ ടുകള്‍ ദര്‍ശിക്കുമെന്നാണ് തൗറാത്തില്‍ അവരുടെ ഉപമ രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ സ്വന്തം കാണ്ഡത്തില്‍ താങ്ങുകളൊന്നുമില്ലാതെ തഴച്ചുവളരുന്ന ഒരു കൃഷിയോടാണ് ഇഞ്ചീലില്‍ അവരെ ഉപമിച്ചിട്ടുള്ളത്.