إِنَّ الَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ اللَّهَ يَدُ اللَّهِ فَوْقَ أَيْدِيهِمْ ۚ فَمَنْ نَكَثَ فَإِنَّمَا يَنْكُثُ عَلَىٰ نَفْسِهِ ۖ وَمَنْ أَوْفَىٰ بِمَا عَاهَدَ عَلَيْهُ اللَّهَ فَسَيُؤْتِيهِ أَجْرًا عَظِيمًا
നിശ്ചയം നീയുമായി പ്രതിജ്ഞ ചെയ്തവരുണ്ടല്ലോ, നിശ്ചയം അവര്‍ പ്രതി ജ്ഞ ചെയ്തിട്ടുള്ളത് അല്ലാഹുവിനോട് തന്നെയാണ്, അവരുടെ കൈകള്‍ക്ക് മുകളില്‍ അല്ലാഹുവിന്‍റെ കൈ ഉണ്ടായിരുന്നു, അപ്പോള്‍ ആരാണോ പ്രതിജ്ഞ ലംഘിക്കുന്നത്, അപ്പോള്‍ അവന്‍ പ്രതിജ്ഞ ലംഘിക്കുന്നത് അവനെതിരില്‍ തന്നെയാണ്, ആരാണോ അല്ലാഹുവുമായി ചെയ്ത ഉടമ്പടി പൂര്‍ത്തിയാക്കു ന്നത്, അപ്പോള്‍ അവന്‍ മഹത്തായ പ്രതിഫലം നല്‍കപ്പെടുന്നവന്‍ തന്നെയാ യിരിക്കും.
ഹിജ്റഃ 6-ാം വര്‍ഷം 'ഉംറ'ക്കുവേണ്ടി പുറപ്പെട്ട പ്രവാചകനും അനുയായികളും മ ക്കയോട് അടുത്ത ഹുദൈബിയായില്‍ വിശ്രമിക്കുകയും ഉസ്മാനുബ്നു അഫ്ഫാനെ മക്കാമുശ്രിക്കുകളുടെ നിലപാടും പ്രതികരണവും മനസ്സിലാക്കി വരുന്നതിനുവേണ്ടി മ ക്കയിലേക്ക് അയക്കുകയുമുണ്ടായി. എന്നാല്‍ ഉസ്മാനെ അവര്‍ തടവിലാക്കുകയോ വധി ക്കുകയോ ചെയ്തിരിക്കുന്നു എന്ന കിംവദന്തിയാണ് ലഭിച്ചത്. അപ്പോള്‍ സൂക്തം 18 ല്‍ പറഞ്ഞതുപോലെ ഒരു മരച്ചുവട്ടില്‍ വെച്ച് അനുയായികള്‍ ഓരോരുത്തരും അല്ലാഹുവി ന്‍റെ മാര്‍ഗത്തില്‍ എന്തിനും തയ്യാറാണെന്ന് പ്രവാചകന്‍റെ കൈപിടിച്ചുകൊണ്ട് പ്രതിജ്ഞ ചെയ്യുകയുണ്ടായി. അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് നടത്തിയ പ്രസ്തുത പ്ര തിജ്ഞയാണ് ഇവിടെ സൂചിപ്പിക്കുന്നത്. 7: 172-173 ല്‍ എല്ലാ മനുഷ്യരും സ്വര്‍ഗത്തില്‍ വെച്ച് അല്ലാഹുവിനോട് ഉടമ്പടി ചെയ്ത കാര്യം ഓര്‍മ്മിപ്പിക്കുന്നുണ്ട്. എല്ലാ ഉടമ്പടിയും അല്ലാഹുവുമായി ചെയ്ത പ്രസ്തുത ഉടമ്പടിയെ ഓര്‍മ്മിപ്പിക്കുന്നതും ഞാനില്ല, എന്‍റേതൊ ന്നുമില്ല എന്ന് സമര്‍പ്പിക്കുന്നതുമാണ്. 2: 27-28; 9: 111-112; 16: 91-92 വിശദീകരണം നോക്കുക.