( ഫത്ഹ് ) 48 : 11

سَيَقُولُ لَكَ الْمُخَلَّفُونَ مِنَ الْأَعْرَابِ شَغَلَتْنَا أَمْوَالُنَا وَأَهْلُونَا فَاسْتَغْفِرْ لَنَا ۚ يَقُولُونَ بِأَلْسِنَتِهِمْ مَا لَيْسَ فِي قُلُوبِهِمْ ۚ قُلْ فَمَنْ يَمْلِكُ لَكُمْ مِنَ اللَّهِ شَيْئًا إِنْ أَرَادَ بِكُمْ ضَرًّا أَوْ أَرَادَ بِكُمْ نَفْعًا ۚ بَلْ كَانَ اللَّهُ بِمَا تَعْمَلُونَ خَبِيرًا

.ഗ്രാമീണ അറബികളില്‍ നിന്നും പിന്തിരിഞ്ഞുനിന്നവര്‍ നിന്നോട് പറയുകതന്നെ ചെയ്യും, 'ഞങ്ങളെ ഞങ്ങളുടെ സ്വത്തുക്കളും ഞങ്ങളുടെ കുടുംബങ്ങളും തിര ക്കില്‍ വ്യാപൃതരാക്കി, അപ്പോള്‍ താങ്കള്‍ ഞങ്ങള്‍ക്കുവേണ്ടി പൊറുക്കലിനെ ത്തേടിയാലും', അവര്‍ അവരുടെ ഹൃദയങ്ങളിലില്ലാത്തത് നാവുകൊണ്ട് പറ ഞ്ഞുകൊണ്ടിരിക്കുന്നവരാകുന്നു; നീ ചോദിക്കുക, നിങ്ങള്‍ക്ക് അവന്‍ ഒരു ദു രിതം ഉദ്ദേശിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ ഒരു ഉപകാരം ഉദ്ദേശിക്കുകയാ ണെങ്കില്‍ അല്ലാഹുവിന്‍റെ നിയന്ത്രണത്തില്‍ നിന്ന് ആരാണ് നിങ്ങള്‍ക്ക് അത് തടയാനുള്ളത്? അല്ല, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വലയം ചെയ്ത ത്രികാലജ്ഞാനി തന്നെയായിരിക്കുന്നു.

ഉംറക്കുവേണ്ടി മക്കയിലേക്ക് പുറപ്പെട്ട പ്രവാചകനോടും അനുയായികളോടുമൊ പ്പം പുറപ്പെടാതെ പിന്തിരിഞ്ഞുനിന്ന മദീനയിലെ ഗ്രാമീണ അറബികളും കപടവിശ്വാ സികളും ഞങ്ങള്‍ക്ക് നിങ്ങളോടൊപ്പം പോരാന്‍ കഴിയാതിരുന്നത് ഞങ്ങളുടെ സ്വത്തും കുടുംബങ്ങളും ശ്രദ്ധിക്കാനുള്ളതുകൊണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങളെക്കുറിച്ച് തെ റ്റിദ്ധാരണയൊന്നും കരുതരുത്. ഞങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് താങ്കള്‍ പൊറു ക്കലിനെത്തേടണം എന്നാണ് ഒഴികഴിവ് പറഞ്ഞിരുന്നത്. അപ്പോള്‍ ഹൃദയത്തിന്‍റെ അ വസ്ഥ അറിയുന്ന ത്രികാലജ്ഞാനിയായ അല്ലാഹു അവനെ മറന്നുകൊണ്ട് സംസാരി ക്കുന്ന അവരെക്കുറിച്ച് 'അവര്‍ അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ് നാവുകൊണ്ട് പറ യുന്നത്' എന്ന് പ്രവാചകനെയും വിശ്വാസികളെയും ഉണര്‍ത്തുകയാണ്. 61: 2-3 ല്‍, വി ശ്വാസി കളെ വിളിച്ച്, നിങ്ങള്‍ കപടവിശ്വാസികളെപ്പോലെ പ്രവര്‍ത്തിക്കാത്തത് പറയുന്ന വരാകരുതെന്നും അത് അല്ലാഹുവിന്‍റെ അടുക്കല്‍ വലിയ അപരാധമാണെന്നും പറ ഞ്ഞിട്ടുണ്ട്. 2: 44; 9: 94-98; 39: 6-8 വിശദീകരണം നോക്കുക.