( ഫത്ഹ് ) 48 : 13

وَمَنْ لَمْ يُؤْمِنْ بِاللَّهِ وَرَسُولِهِ فَإِنَّا أَعْتَدْنَا لِلْكَافِرِينَ سَعِيرًا

ആരാണ് അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടും വിശ്വസി ക്കാത്തത്, അപ്പോള്‍ അത്തരം കാഫിറുകള്‍ക്ക് നിശ്ചയം നാം കത്തിയാളുന്ന നരകം ഒരുക്കിവെക്കുകതന്നെ ചെയ്തിട്ടുണ്ട്.

അല്ലാഹുവിലും അവന്‍റെ പ്രവാചകനിലും വിശ്വസിക്കാത്തത് എന്ന് പറയാതെ അ ല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടും വിശ്വസിക്കാത്തത് എന്ന് പറ ഞ്ഞതിനാല്‍ 6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന വിധം അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടും വിശ്വസിക്കാത്തവരായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറു കള്‍ മാത്രമാണ് 15: 44 ല്‍ വിവരിച്ച പ്രകാരം കാഫിറുകളും നരകത്തിന്‍റെ ഏഴ് വാതിലുക ളിലേക്ക് നിജപ്പെടുത്തപ്പെട്ടവരും. 33: 64-68; 40: 47-50; 48: 6 വിശദീകരണം നോക്കുക.