( ഫത്ഹ് ) 48 : 12

بَلْ ظَنَنْتُمْ أَنْ لَنْ يَنْقَلِبَ الرَّسُولُ وَالْمُؤْمِنُونَ إِلَىٰ أَهْلِيهِمْ أَبَدًا وَزُيِّنَ ذَٰلِكَ فِي قُلُوبِكُمْ وَظَنَنْتُمْ ظَنَّ السَّوْءِ وَكُنْتُمْ قَوْمًا بُورًا

അല്ല, പ്രവാചകനും വിശ്വാസികളും അവരുടെ കുടുംബങ്ങളിലേക്ക് ഒരിക്ക ലും തിരിച്ചുവരികയില്ലതന്നെ എന്നാണ് നിങ്ങള്‍ കരുതിയത്; അത് നിങ്ങളുടെ ഹൃദയങ്ങളില്‍ അലങ്കാരമാക്കപ്പെടുകയും നിങ്ങള്‍ ഏറ്റവും ദുഷിച്ചചിന്ത വെ ച്ചുപുലര്‍ത്തുകയും ചെയ്തു, നിങ്ങള്‍ ഒരു കെട്ടജനത തന്നെയായിരുന്നു. 

മക്കയിലേക്ക് ഉംറക്കുവേണ്ടി പുറപ്പെട്ട പ്രവാചകനെയും വിശ്വാസികളെയും മക്കാ മുശ്രിക്കുകള്‍ ബന്ധികളായി പിടിച്ചുവെക്കുകയോ നശിപ്പിച്ചുകളയുകയോ ചെയ്യുമെന്നാ യിരുന്നു ഭൗതിക ജീവിതത്തില്‍ ഒട്ടിപ്പിടിച്ച കപടവിശ്വാസികളും ഗ്രാമീണ അറബികളും കരുതിയിരുന്നത്. എന്നാല്‍ അവരുടെ പ്രതീക്ഷക്ക് വിരുദ്ധമായി പ്രവാചകനും അനുയാ യികളും അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചുവന്നപ്പോള്‍ അവര്‍ പ്രവാചകനോടൊപ്പം പുറപ്പെടാതിരുന്നതിന് പല ഒഴികഴിവുകളും പറയുകയായിരുന്നു. എക്കാലത്തുമുള്ള പി ശാചിന്‍റെ കൂട്ടാളികള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ പിശാച് അലങ്കാരമാക്കി കാണി ച്ചുകൊടുക്കുന്നതാണ്. അദ്ദിക്റിന്‍റെ കല്‍പനക്ക് വിരുദ്ധമായി അല്ലാഹുവിനെക്കൂടാതെ അവന്‍റെ സൃഷ്ടികളെ സംരക്ഷകരായി തെരഞ്ഞെടുത്ത ജനതക്കെതിരെ എല്ലാവരും ഒ രുമിച്ച് കൂട്ടപ്പെടുന്ന വിധിദിവസം, അവര്‍ ഇവിടെ വെച്ച് വിളിച്ചുപ്രാര്‍ത്ഥിച്ചിരുന്ന മഹാ ത്മാക്കള്‍ 'ഇവര്‍ അദ്ദിക്റിനെ വിസ്മരിച്ച ഒരു കെട്ടജനത തന്നെയായിരുന്നു' എന്ന് അ ന്യായം പറയുമെന്ന് 25: 17-18 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒ രാളും വിശ്വാസിയാവുകയോ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ല എന്ന് പറയുന്ന വിശ്വാസികള്‍ക്കെതിരെ എക്കാലത്തുമുള്ള ഇത്തരം കെട്ടജനത ദുഷിച്ച ചിന്തകള്‍ വെച്ചുപുലര്‍ത്തുന്നതാണ്. 4: 72-73; 14: 28-30; 25: 30; 46: 5-6 വിശദീകരണം നോക്കുക.