سَيَقُولُ الْمُخَلَّفُونَ إِذَا انْطَلَقْتُمْ إِلَىٰ مَغَانِمَ لِتَأْخُذُوهَا ذَرُونَا نَتَّبِعْكُمْ ۖ يُرِيدُونَ أَنْ يُبَدِّلُوا كَلَامَ اللَّهِ ۚ قُلْ لَنْ تَتَّبِعُونَا كَذَٰلِكُمْ قَالَ اللَّهُ مِنْ قَبْلُ ۖ فَسَيَقُولُونَ بَلْ تَحْسُدُونَنَا ۚ بَلْ كَانُوا لَا يَفْقَهُونَ إِلَّا قَلِيلًا
യുദ്ധമുതലുകള്‍ നേടുന്ന ഒരു സംരംഭത്തിലേക്ക് നിങ്ങള്‍ പുറപ്പെടുകയാണെ ങ്കില്‍ പിന്തിരിഞ്ഞ് നിന്നവര്‍ പറയുകതന്നെ ചെയ്യും: ഞങ്ങളെ വിട്ടേക്കുക, ഞ ങ്ങള്‍ നിങ്ങളെ അനുഗമിച്ചുകൊള്ളട്ടെ; അല്ലാഹുവിന്‍റെ വചനങ്ങളെ മാറ്റി മ റിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്: നീ പറയുക: നിങ്ങള്‍ ഞങ്ങളെ പിന്‍പറ്റുക യില്ലതന്നെ, അപ്രകാരമാണ് നിങ്ങളോട് അല്ലാഹു മുമ്പേ പറഞ്ഞിട്ടുള്ളത്, അ പ്പോള്‍ അവര്‍ പറയുകതന്നെ ചെയ്യും: അല്ല, നിങ്ങള്‍ ഞങ്ങളോട് അസൂയപ്പെ ടുകയാകുന്നു; അല്ല, അവര്‍ അല്‍പമല്ലാതെ ജീവിതലക്ഷ്യം ഗ്രഹിക്കാത്തവ രായിരിക്കുന്നു.
'അവര്‍ അല്‍പമല്ലാതെ ജീവിതലക്ഷ്യം ഗ്രഹിക്കാത്തവരായിരിക്കുന്നു' എന്ന് പറ ഞ്ഞതിന് കപടവിശ്വാസികള്‍ അല്‍പം പോലും ജീവിതലക്ഷ്യം ഗ്രഹിക്കുന്നവരല്ലെന്നും, എല്ലാ ആയിരത്തിലും ഒന്നുമാത്രമേ ജീവിതലക്ഷ്യം ഗ്രഹിക്കുകയുള്ളൂ എന്നും ആശയമുണ്ട്. ഇന്ന് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ വായകൊണ്ട് താല്‍പര്യം പ്രകടിപ്പിക്കുകയും എന്നാല്‍ അത് അവരുടെ സ്ഥാനമാനങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കും വിഘാതമാണെന്ന് കണ്ട് അതില്‍ നിന്ന് പിന്തിരിഞ്ഞ് നില്‍ക്കു കയും ചെയ്യുന്നവരാണ് ജീവിതലക്ഷ്യം നഷ്ടപ്പെട്ട ഇത്തരം കപടവിശ്വാസികള്‍. 7: 179; 9: 46-48, 58-59; 38: 82-83 വിശദീകരണം നോക്കുക.