لَقَدْ رَضِيَ اللَّهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ فَأَنْزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا
വിശ്വാസികളെത്തൊട്ട് അല്ലാഹു തൃപ്തിപ്പെടുകതന്നെ ചെയ്തിട്ടുണ്ട്, ആ മരത്തി ന്റെ ചുവട്ടില്‍ വെച്ച് അവര്‍ നിന്നോട് പ്രതിജ്ഞ ചെയ്ത സന്ദര്‍ഭം! അപ്പോള്‍ അ വരുടെ ഹൃദയങ്ങളിലുള്ളത് അവന് അറിഞ്ഞിട്ടുണ്ട്, അപ്പോള്‍ അവന് അവരുടെ മേല്‍ ശാന്തി ഇറക്കുകയും അവര്‍ക്ക് അടുത്തുതന്നെയുള്ള ഒരു വിജയം പ്രതിഫ ലമായി നല്‍കുകയും ചെയ്തു.
സൂക്തം 10 ല്‍ സൂചിപ്പിച്ച ഹുദൈബിയായിലെ ഒരു മരത്തിന്റെ ചുവട്ടില്‍ വെച്ച് വിശ്വാസികള്‍ എന്തിനും തയ്യാറായിക്കൊണ്ട് പ്രവാചകനോട് ചെയ്ത പ്രതിജ്ഞയാണ് ഇവിടെ സൂചിപ്പിക്കുന്നത്. അപ്പോള്‍ അവര്‍ക്ക് 18: 13 ല്‍ പരാമര്‍ശിച്ച ഗുഹാവാസികളെ പ്പോലെ അല്ലാഹു വിശ്വാസം വര്‍ദ്ധിപ്പിക്കുകയും ശാന്തിയും സമാധാനവും ഇട്ടുകൊടു ക്കുകയും ചെയ്തു. സൂക്തത്തില്‍ പരാമര്‍ശിച്ച 'അടുത്തുതന്നെയുള്ള വിജയം' കൊ ണ്ടുദ്ദേശിക്കുന്നത് ഹിജ്റ 8-ാം വര്‍ഷം നടന്ന മക്കാവിജയമാണ്. 5: 119; 33: 35; 48: 4 വി ശദീകരണം നോക്കുക.