وَعَدَكُمُ اللَّهُ مَغَانِمَ كَثِيرَةً تَأْخُذُونَهَا فَعَجَّلَ لَكُمْ هَٰذِهِ وَكَفَّ أَيْدِيَ النَّاسِ عَنْكُمْ وَلِتَكُونَ آيَةً لِلْمُؤْمِنِينَ وَيَهْدِيَكُمْ صِرَاطًا مُسْتَقِيمًا
നിങ്ങള്‍ പിടിച്ചെടുക്കുന്ന ധാരാളം യുദ്ധമുതലുകള്‍ അല്ലാഹു നിങ്ങള്‍ക്ക് വാഗ് ദാനം ചെയ്തിരിക്കുന്നു, ഇപ്പോള്‍ ഈ വിജയം ഉടനടിയായി നിങ്ങള്‍ക്ക് നല്‍ കിയിരിക്കുകയാണ്, നിങ്ങളെത്തൊട്ട് ജനങ്ങളുടെ കൈകള്‍ അവന്‍ ചുരുട്ടു കയും ചെയ്തു, വിശ്വാസികള്‍ക്ക് അത് ഒരു ദൃഷ്ടാന്തമായിരിക്കുന്നതിന് വേ ണ്ടിയും നിങ്ങളെ നേരെച്ചൊവ്വെയുള്ള പാതയിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്ന തിന് വേണ്ടിയും.
'ഇപ്പോള്‍ ഈ വിജയം ഉടനടിയായി നിങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ്' എന്ന തുകൊണ്ടുദ്ദേശിക്കുന്നത് ഹുദൈബിയാ സന്ധിയാണ്. പ്രസ്തുത സന്ധിയിലെ വ്യവസ്ഥ കളനുസരിച്ച് ആ വര്‍ഷം പ്രവാചകനും വിശ്വാസികളും മദീനയിലേക്ക് തിരിച്ചു പോകേ ണ്ടതും അടുത്തവര്‍ഷം അവര്‍ക്ക് ഉംറ നിര്‍വഹിക്കാനായി മക്കയില്‍ വരാവുന്നതുമാണ്. മക്കയില്‍ നിന്നുള്ള ആരെങ്കിലും അഭയം തേടി മദീനയില്‍ വരികയാണെങ്കില്‍ അവരെ മക്കയിലേക്കുതന്നെ തിരിച്ചയക്കണം, മറിച്ച് മദീനയില്‍ നിന്നുള്ള ആരെങ്കിലും അഭയം തേടി മക്കയിലേക്ക് ചെല്ലുകയാണെങ്കില്‍ അവരെ തിരിച്ചയക്കേണ്ടതുമില്ല. വ്യവസ്ഥകള്‍ പ്രത്യക്ഷത്തില്‍ കാഫിറുകള്‍ക്ക് അനുകൂലവും വിശ്വാസികള്‍ക്ക് പ്രതികൂലവുമായിട്ടാണ് തോന്നിയിരുന്നതെങ്കിലും പരോക്ഷമായി അത് വിശ്വാസികള്‍ക്ക് അനുകൂലമായിരുന്നു. എന്തെന്നാല്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് ചെല്ലുന്ന വിശ്വാസികളെ മക്കയിലേക്കുത ന്നെ തിരിച്ചയക്കുകയാണെങ്കില്‍ അവര്‍ മാതൃകാപരമായ ജീവിതം നയിക്കുകവഴി അത് മക്കയില്‍ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ഉപകരിക്കുന്നതാണ്. മറിച്ച് മദീനയില്‍ നി ന്ന് മക്കയിലേക്ക് പുറപ്പെടുന്നവര്‍ ദീനില്‍ നിന്ന് തെറിച്ചുപോയ മാലിന്യമായ കപടവിശ്വാ സികളാണെന്നതിനാല്‍ വിശ്വാസികള്‍ക്ക് അവര്‍ പോയതില്‍ യാതൊരു നഷ്ടവും വരാ നില്ല. അതാണ് സൂക്തത്തില്‍ 'വിശ്വാസികള്‍ക്ക് അത് ഒരു ദൃഷ്ടാന്തമായിരിക്കുന്നതിന് വേണ്ടിയും' എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്. 3: 154; 9: 124-125 വിശദീകരണം നോക്കുക.