( ഫത്ഹ് ) 48 : 23
سُنَّةَ اللَّهِ الَّتِي قَدْ خَلَتْ مِنْ قَبْلُ ۖ وَلَنْ تَجِدَ لِسُنَّةِ اللَّهِ تَبْدِيلًا
ഇതിനുമുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരില്‍ നടപ്പിലായിട്ടുള്ള അല്ലാഹുവിന്‍റെ ന ടപടിക്രമം തന്നെയാണിത്, അല്ലാഹുവിന്‍റ നടപടിക്രമത്തില്‍ യാതൊരു മാറ്റ വും നീ കണ്ടെത്തുകയുമില്ലതന്നെ.
മനുഷ്യരൂപത്തില്‍ വരുന്ന പിശാചായ മസീഹുദ്ദജ്ജാലിന്‍റെ നാശത്തെയും അവനെ റബ്ബായി സ്വീകരിക്കുന്ന കപടവിശ്വാസികളുടെ എതിര്‍പ്പിനെയും അല്ലാഹുവിന്‍റെ ചര്യയും പരിചയും മുഹൈമിനുമായ അദ്ദിക്ര്‍ കൊണ്ടാണ് വിശ്വാസികള്‍ പ്രതിരോധിക്കുക. 33: 38, 60-62; 35: 43 വിശദീകരണം നോക്കുക.