( ഫത്ഹ് ) 48 : 27

لَقَدْ صَدَقَ اللَّهُ رَسُولَهُ الرُّؤْيَا بِالْحَقِّ ۖ لَتَدْخُلُنَّ الْمَسْجِدَ الْحَرَامَ إِنْ شَاءَ اللَّهُ آمِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ ۖ فَعَلِمَ مَا لَمْ تَعْلَمُوا فَجَعَلَ مِنْ دُونِ ذَٰلِكَ فَتْحًا قَرِيبًا

നിശ്ചയം, അല്ലാഹു തന്‍റെ പ്രവാചകന്‍റെ സ്വപ്നം യഥാര്‍ത്ഥത്തോടുകൂടി സ ത്യപ്പെടുത്തുകയുണ്ടായിട്ടുണ്ട്, അതായത് അല്ലാഹു ഉദ്ദേശിച്ചാല്‍ സുരക്ഷിത രായും നിങ്ങളുടെ തല മുണ്ഡനം ചെയ്തവരായും തലമുടി വെട്ടിയവരായും ആരെയും ഭയപ്പെടാതെ നിങ്ങള്‍ മസ്ജിദുല്‍ ഹറമില്‍ പ്രവേശിക്കുകതന്നെ ചെയ്യുമെന്ന്, അപ്പോള്‍ നിങ്ങള്‍ അറിയാത്തത് അവന്‍ അറിയുന്നുണ്ട്, അങ്ങനെ അതുകൂടാതെ അടുത്തുതന്നെയുള്ള ഒരു വിജയവുമുണ്ടാക്കി.

തല മുണ്ഡനം ചെയ്തുകൊണ്ടും തലമുടി വെട്ടിക്കാണ്ടും സുരക്ഷിതരായി സമാ ധാനത്തോടെ ആരെയും ഭയപ്പെടാതെ മസ്ജിദുല്‍ ഹറമില്‍ പ്രവേശിക്കുന്നതായിട്ടാണ് പ്രവാചകന്‍ സ്വപ്നത്തില്‍ കണ്ടിരുന്നത്. അതിനെത്തുടര്‍ന്ന് ഹിജ്റ 6-ാം വര്‍ഷം ഉംറ നി ര്‍വഹിക്കുന്നതിന് വേണ്ടി പുറപ്പെട്ട പ്രവാചകനെയും വിശ്വാസികളെയും ഹുദൈബിയാ യില്‍ വെച്ച് കാഫിറുകള്‍ തടയുകയാണുണ്ടായത്. അവര്‍ തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പ്ര കാരം ആ വര്‍ഷം പ്രവാചകനും അനുയായികളും ഉംറ നിര്‍വഹിക്കാതെ മദീനയിലേക്കു തന്നെ തിരിച്ചുപോവുകയും അടുത്തവര്‍ഷം അവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ വേണ്ടി മക്ക യില്‍ പ്രവേശിക്കാവുന്നതുമായിരുന്നു. അതനുസരിച്ച് അവര്‍ കൂടെ കൊണ്ടുപോയിരുന്ന ബലിമൃഗങ്ങളെ ഹുദൈബിയായില്‍ വെച്ച് ബലിയറുക്കുകയും തല മുണ്ഡനം ചെയ്തും തലമുടി വെട്ടിയും മദീനയിലേക്ക് തിരിച്ചുവരികയാണുണ്ടായത്. ഹിജ്റ 7-ാം വര്‍ഷം ക രാറനുസരിച്ച് അവര്‍ സുരക്ഷിതരായി മക്കയില്‍ പോയി ഉംറ നിര്‍വഹിക്കുകയുമുണ്ടായി. അടുത്തുതന്നെയുള്ള ഒരു വിജയം കൊണ്ടുദ്ദേശിക്കുന്നത് മക്കാ വിജയമാണ്. 32: 28-30; 48: 1-3 വിശദീകരണം നോക്കുക.