( ഫത്ഹ് ) 48 : 28

هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ ۚ وَكَفَىٰ بِاللَّهِ شَهِيدًا

അവന്‍ തന്നെയാണ് അവന്‍റെ പ്രവാചകനെ സന്‍മാര്‍ഗവും യഥാര്‍ത്ഥ ജീവിത വ്യവസ്ഥയും കൊണ്ട് അയച്ചത്, അതിനെ മറ്റേതൊരു ജീവിതവ്യവസ്ഥയെ ക്കാളും അതിജയിപ്പിക്കുന്നതിന് വേണ്ടി, സാക്ഷിയായി അല്ലാഹുതന്നെ ഏറ്റ വും മതിയായവനുമാകുന്നു.

'അവന്‍ തന്നെയാണ് അവന്‍റെ പ്രവാചകനെ സന്‍മാര്‍ഗവും യഥാര്‍ത്ഥ ജീവിത വ്യ വസ്ഥയും കൊണ്ട് അയച്ചത്, അതിനെ മറ്റേതൊരു ജീവിതവ്യവസ്ഥയെക്കാളും അതിജയിപ്പിക്കുന്നതിന് വേണ്ടി' എന്ന് ഇവിടെക്കൂടാതെ 9: 33; 61: 9 എന്നീ സൂക്തങ്ങളിലും വ ന്നിട്ടുണ്ട്. ഇവിടെ സൂക്തം അവസാനിക്കുന്നത് 'സാക്ഷിയായി അല്ലാഹുതന്നെ ഏറ്റവും മതിയായവനുമാകുന്നു' എന്ന് പറഞ്ഞുകൊണ്ടാണെങ്കില്‍ മറ്റുരണ്ട് സൂക്തങ്ങളും അവ സാനിക്കുന്നത് 'അത് അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍ക്ക് എത്ര അരോചകമാണെങ്കിലും ശരി' എന്ന് പറഞ്ഞുകൊണ്ടാണ്. 3: 19, 85; 13: 43; 48: 6 വിശദീകരണം നോക്കുക.