( ഫത്ഹ് ) 48 : 5

لِيُدْخِلَ الْمُؤْمِنِينَ وَالْمُؤْمِنَاتِ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَيُكَفِّرَ عَنْهُمْ سَيِّئَاتِهِمْ ۚ وَكَانَ ذَٰلِكَ عِنْدَ اللَّهِ فَوْزًا عَظِيمًا

വിശ്വാസികളായ പുരുഷന്മാരെയും വിശ്വാസികളായ സ്ത്രീകളെയും താഴ്ഭാഗ ങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗപ്പൂന്തോപ്പുകളില്‍ പ്രവേശി പ്പിക്കുന്നതിന് വേണ്ടി-അവര്‍ അതില്‍ നിത്യവാസികളായിരിക്കും, അവരുടെ തിന്മകള്‍ അവരെത്തൊട്ട് മായ്ച്ചുകളയുന്നതിന് വേണ്ടിയും, അത് അല്ലാഹുവി ന്‍റെ അടുക്കല്‍ മഹത്തായ വിജയം തന്നെയായിരിക്കുന്നു.

നിഷ്പക്ഷവാനായ അല്ലാഹു ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. മറിച്ച് ആരാണോ മൊത്തം ലോകര്‍ക്കുള്ള നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നാഥനെ സഹായിക്കുന്നത്, അവര്‍ അവരുടെ തിന്മകള്‍ മായ്ച്ചുകളഞ്ഞ് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ അര്‍ഹരാവുകയാണ് ചെയ്യുന്നത്. 25: 68-70; 33: 35; 47: 7 വിശദീകരണം നോക്കുക.