هُوَ الَّذِي أَنْزَلَ السَّكِينَةَ فِي قُلُوبِ الْمُؤْمِنِينَ لِيَزْدَادُوا إِيمَانًا مَعَ إِيمَانِهِمْ ۗ وَلِلَّهِ جُنُودُ السَّمَاوَاتِ وَالْأَرْضِ ۚ وَكَانَ اللَّهُ عَلِيمًا حَكِيمًا
അവന് തന്നെയാണ് വിശ്വാസികളുടെ ഹൃദയങ്ങളിലേക്ക് ശാന്തി ഇറക്കിയത്, വിശ്വാസത്തിനുമേല് വിശ്വാസം അവര്ക്ക് വര്ദ്ധിക്കുന്നതിനുവേണ്ടി, ആകാ ശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള് അല്ലാഹുവിനുള്ളതാണ്, അല്ലാഹു സര്വ്വജ്ഞനായ യുക്തിജ്ഞാനി തന്നെയുമാകുന്നു!
'അല്ലാഹുവില് നിന്നുള്ള സമ്മതപത്രമായ' അദ്ദിക്ര് കൊണ്ട് മാത്രമാണ് വിശ്വാസി യാകാനും വിശ്വാസം വര്ദ്ധിപ്പിക്കാനും സാധിക്കുക. അതുകൊണ്ടുമാത്രമാണ് ഹൃദയങ്ങ ള്ക്ക് ശാന്തിയും ഉറപ്പും ലഭിക്കുക. വിശ്വാസികള് അതിനെ എല്ലാവിധ ആപത്ത്-വിപത്തു കളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും അവരെ കാത്തുസൂക്ഷിക്കു ന്ന പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്നതുമാണ്. 9: 40; 13: 28; 47: 17 വിശദീകരണം നോക്കുക.