( ഫത്ഹ് ) 48 : 8
إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا
നിശ്ചയം, നാം നിന്നെ അയച്ചിട്ടുള്ളത് ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അ റിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായിട്ട് തന്നെയാണ്.
സാക്ഷിയായ ഗ്രന്ഥത്തിന്‍റെ ജീവിതം സാക്ഷ്യപ്പെടുത്തി ജീവിക്കാനും ഗ്രന്ഥത്തെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികള്‍ക്ക് ശുഭവാര്‍ത്താദായകമായും ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടുമാണ് 313 പ്രവാചകന്മാരെയും അയച്ചിട്ടുള്ളത്. 33: 45; 38: 86; 39: 19 വിശദീകരണം നോക്കുക.