നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(49) ഹുജുറാത്ത്
'നിശ്ചയം, നിന്നെ അറകളുടെ പുറകില്‍ നിന്ന് വിളിച്ച്കൊണ്ടിരിക്കുന്നവരില്‍ അ ധികവും ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരാണ്' എന്ന് നാലാം സൂക്തത്തില്‍ പറ ഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് ഹുജുറാത്ത് (അറകള്‍) എന്ന് പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മദീനാ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ പ്രത്യേകിച്ച് അവസാന ഘട്ട ങ്ങളില്‍ അവതീര്‍ണമായിട്ടുള്ള 18 സൂക്തങ്ങളാണ് സൂറത്തില്‍ അടങ്ങിയിട്ടുള്ളത്. വി ശ്വാസികളില്‍ ഉണ്ടായിരിക്കേണ്ട മര്യാദകള്‍ പഠിപ്പിക്കുന്നതിന്‍റെ ഭാഗമായി ഒരു തെമ്മാടി ഒരു വാര്‍ത്തയും കൊണ്ട് വരികയാണെങ്കില്‍ അത് കൂലങ്കശമായി പരിശോധിച്ചതിന് ശേഷമേ വിശ്വാസത്തോടും സൂക്ഷ്മതയോടും അനുരാഗവും, നിഷേധത്തോടും കാപ ട്യത്തോടും വെറുപ്പുമുള്ള വിശ്വാസികള്‍ അതിനോട് പ്രതികരിക്കാവൂ എന്ന് പഠിപ്പിക്കുന്നു. വിശ്വാസികള്‍ പരസ്പരം സഹോദര-സഹോദരികളാണെന്നും അവര്‍ക്കിടയിലെ രണ്ട് വിഭാഗങ്ങള്‍ പരസ്പരം കലഹിക്കാന്‍ ഇടവന്നാല്‍ ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ അവരെ ഒരുമിപ്പിക്കാന്‍ നീതിപൂര്‍വ്വം വര്‍ത്തിക്കണമെന്നും പഠിപ്പിക്കുന്നു.
മനുഷ്യരെല്ലാം ഒരു പിതാവിന്‍റെയും മാതാവിന്‍റെയും മക്കളാണെന്നും അവര്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ് വിവിധ ഗോത്രക്കാരും ദേശക്കാരുമാക്കിയിട്ടു ള്ളത് എന്നും പറഞ്ഞിട്ടുണ്ട്. ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്‍റെ മേല്‍ ഔന്നിത്യവും മേല്‍ക്കോയ്മയും നേടുന്നതിനുവേണ്ടി മനുഷ്യരുടെ ഐക്യത്തിന് വിഘാതം ഉണ്ടാക്കുന്നതും ഛിദ്രതയ്ക്ക് കാരണമാക്കുന്നതുമായ രീതിയില്‍ മറ്റുള്ളവരെ പരിഹസിക്കുക, ചീ ത്തപ്പേര് വിളിക്കുക, കുത്തുവാക്കുകള്‍ പറയുക, ഏഷണി-പരദൂഷണം എന്നിവ നടത്തുക, ചാരപ്രവര്‍ത്തനങ്ങള്‍ നടത്തുക, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയവയെല്ലാം വര്‍ജ്ജിക്കണമെന്ന് പഠിപ്പിക്കുന്നു. തങ്ങളുടെ വിശ്വാസം മറ്റുള്ളവരോട് കാണിക്കുന്ന ഔദാര്യമായി പരിഗണിക്കുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ലെന്നും അദ്ദിക്റിന് വിരുദ്ധമായുള്ള അത്തരക്കാരുടെ ജീവിതം ത്രികാലജ്ഞാനിയായ അല്ലാഹുവിനെ തങ്ങളുടെ ജീവിതവ്യവസ്ഥ പഠിപ്പിക്കുന്ന വിധമുള്ള കാപട്യമാണെന്നും പഠിപ്പിച്ചുകൊണ്ട് സൂറത്ത് അവസാനിക്കുന്നു.