يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّهِ وَرَسُولِهِ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ سَمِيعٌ عَلِيمٌ
ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ അല്ലാഹുവിനെയും അവന്‍റെ പ്രവാച കനെയും മുന്‍കടക്കാതിരിക്കുവീന്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവീന്‍, നിശ്ചയം അല്ലാഹു എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞന്‍ തന്നെയാണ്.
ഒരു കാര്യത്തിലും അല്ലാഹുവിനെയും പ്രവാചകനെയും മുന്‍കടന്ന് അഥവാ അ ദ്ദിക്റിന് വിരുദ്ധമായി സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത് എന്നും, ത്രി കാലജ്ഞാനമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെ ഉറക്കവും മയക്കവുമില്ലാത്ത ത്രികാലജ്ഞാനിയായി പരിഗണിച്ചുകൊണ്ട് ഏതൊരു കാര്യവും അവനോട് ആത്മാവു കൊണ്ട് ചോദിച്ചുവേണം പ്രവര്‍ത്തിക്കാന്‍ എന്നുമാണ് വിശ്വാസികളോട് കല്‍പിക്കുന്ന ത്. 4: 59; 23: 117; 41: 19-24 വിശദീകരണം നോക്കുക.