( ഹുജുറാത്ത് ) 49 : 10

إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ ۚ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ

നിശ്ചയം, വിശ്വാസികള്‍ സഹോദര-സഹോദരികളാകുന്നു, അപ്പോള്‍ നിങ്ങളു ടെ സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക, നിങ്ങള്‍ അല്ലാഹു വിനെ സൂക്ഷിക്കുകയും ചെയ്യുക-നിങ്ങള്‍ അനുഗ്രഹിക്കപ്പെടുകതന്നെ വേ ണം എന്നതിനുവേണ്ടി. 

വിശ്വാസികളായ പുരുഷന്‍മാരും സ്ത്രീകളും അവരവരെ തിരിച്ചറിഞ്ഞവരും സ്ര ഷ്ടാവിനെ തിരിച്ചറിഞ്ഞവരും ജീവിതലക്ഷ്യം തിരിച്ചറിഞ്ഞവരുമാണ് എന്നതിനാല്‍ നൈ മിഷികമായ നേട്ടങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനെ മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളോ ചിന്തയോ വരികയില്ല. അവര്‍ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദി ക്ര്‍ കൊണ്ട് അവരുടെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കിയവരുമാണ്. 

25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ പിന്‍പ റ്റി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ പുരുഷന്മാരും സ്ത്രീകളും 17: 13-14 ല്‍ വിവരിച്ച പ്രകാരം തങ്ങളുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ ചിന്തകളും പ്രവര്‍ത്ത നങ്ങളുമെല്ലാം കൊത്തിവെക്കുന്നുണ്ടെന്ന ബോധത്തോടുകൂടിയാണ് ഇവിടെ ചരിക്കുക. ബാക്കി ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് ഫുജ്ജാറുകളായ പുരുഷന്മാ രും സ്ത്രീകളും 38: 24 ല്‍ വിവരിച്ച പ്രകാരം പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവ യവങ്ങളാണ് അവരുടെ പിരടിയിലുള്ള കര്‍മ്മരേഖയില്‍ കൊത്തിവെക്കുന്നത്. കേള്‍വി യുണ്ടായിട്ടും അദ്ദിക്ര്‍ കേള്‍ക്കാത്ത ബധിരരും സംസാര വൈഭവം ഉണ്ടായിട്ടും അതിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമരുമായ, ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അക്കൂട്ടരെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. അവര്‍ മാലിന്യമാണെന്നും അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യ ത്തിനുമേല്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും 9: 28, 95, 125 സൂക്തങ്ങളില്‍ വി വരിച്ചിട്ടുണ്ട്. 8: 74-75; 9: 71-72; 33: 35 വിശദീകരണം നോക്കുക.