( ഹുജുറാത്ത് ) 49 : 9

وَإِنْ طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا ۖ فَإِنْ بَغَتْ إِحْدَاهُمَا عَلَى الْأُخْرَىٰ فَقَاتِلُوا الَّتِي تَبْغِي حَتَّىٰ تَفِيءَ إِلَىٰ أَمْرِ اللَّهِ ۚ فَإِنْ فَاءَتْ فَأَصْلِحُوا بَيْنَهُمَا بِالْعَدْلِ وَأَقْسِطُوا ۖ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ

വിശ്വാസികളില്‍ നിന്നുള്ള രണ്ട് വിഭാഗങ്ങള്‍ പരസ്പരം പോരടിക്കുകയാണെ ങ്കില്‍ അപ്പോള്‍ അവര്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കണം, അങ്ങനെ ര ണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനുമേല്‍ അതിക്രമം കാണിക്കുകയാണെ ങ്കില്‍ അതിക്രമം കാണിച്ച വിഭാഗം അല്ലാഹുവിന്‍റെ കല്‍പനയിലേക്ക് വഴങ്ങി വരുന്നതുവരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക, അങ്ങനെ അവര്‍ വഴങ്ങി വരികയാണെങ്കില്‍ അപ്പോള്‍ അവര്‍ക്ക് രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ നീതിപൂര്‍ വ്വം നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക, നിങ്ങള്‍ നീതിപാലിക്കുക, നിശ്ചയം നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നവന്‍ തന്നെയാണ്.

 3: 7-10 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേ ഷമുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറുകളുടെ പട്ടിക 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണ്. 48: 6 ല്‍, അ ല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവരുടെ അനുയായികളായ മുശ്രിക്കുകളായ പുരുഷന്മാരെയും സ്ത്രീകളെയും അല്ലാഹു ശപിച്ചിരിക്കുന്നു, കോപിച്ചിരിക്കുന്നു, അവര്‍ക്കുവേണ്ടി നരകക്കുണ്ഠം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധി കല്‍പി ക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളും എന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വി ശ്വാസി മാത്രമേ അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിച്ചുകൊണ്ട് അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തി ഇവിടെവെച്ചുതന്നെ വിധികല്‍പ്പിക്കുകയുള്ളൂ. വിശ്വാസി കളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീ തിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 4: 135; 5: 42; 17: 35 വിശദീകരണം നോക്കുക.