( ഹുജുറാത്ത് ) 49 : 11

يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِنْ قَوْمٍ عَسَىٰ أَنْ يَكُونُوا خَيْرًا مِنْهُمْ وَلَا نِسَاءٌ مِنْ نِسَاءٍ عَسَىٰ أَنْ يَكُنَّ خَيْرًا مِنْهُنَّ ۖ وَلَا تَلْمِزُوا أَنْفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَنْ لَمْ يَتُبْ فَأُولَٰئِكَ هُمُ الظَّالِمُونَ

ഓ വിശ്വാസികളായിട്ടുള്ളവരേ! ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത് -അവര്‍ ഇവരെക്കാള്‍ ഉത്തമന്മാരായേക്കാം, ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്, അവര്‍ ഇവരെക്കാള്‍ ഉത്തമകളായേ ക്കാം, നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്, നിങ്ങള്‍ പരിഹാസപ്പേരുക ള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയുമരുത്, വിശ്വാസത്തിന് ശേഷം ദുഷ്പേ രുകള്‍ വിളിക്കുന്നത് കാപട്യമുളവാക്കുന്നത് തന്നെയാണ്, വല്ലവനും ഖേദിച്ച് മടങ്ങാത്ത പക്ഷം അപ്പോള്‍ അക്കൂട്ടര്‍ തന്നെയാകുന്നു അക്രമികള്‍.

2: 213 ല്‍ വിവരിച്ച പ്രകാരം മനുഷ്യരെല്ലാം ആദ്യത്തില്‍ ഒറ്റ സമുദായമായിരുന്നു. 313 പ്രവാചകന്മാരും നിയോഗിക്കപ്പെട്ടിട്ടുള്ളത് സത്യവും തെളിവുമായ അദ്ദിക്ര്‍ കൊ ണ്ടാണ് എന്ന് 21: 24 ലും; ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന് പഠിപ്പിക്കാനാണ് അ വര്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് 21: 92-93; 23: 51-52 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. സ്വര്‍ഗത്തില്‍ സൃഷ്ടിച്ച മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചിട്ടുള്ളത് അവര്‍ക്ക് നല്‍കപ്പെട്ട അനുഗ്രഹങ്ങളില്‍ അവരെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് എന്ന് 5: 48; 6: 165 സൂ ക്തങ്ങളിലും; ഓരോരുത്തരും ഭൂമിയില്‍ വന്നിട്ടുള്ളത് ഒറ്റക്കൊറ്റക്കാണ് എന്നതുപോ ലെത്തന്നെ മരണപ്പെടുന്നതും ഒറ്റക്കൊറ്റക്കാണ് എന്ന് 6: 94 ലും പറഞ്ഞിട്ടുണ്ട്. 4: 118 ല്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ ആയിരത്തില്‍ 999 നെയും പിശാച് പാട്ടിലാക്കുന്നതാണ്. മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെട്ടത് മുതല്‍ അ ന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ടവരാണെങ്കില്‍ ജനതയില്‍ പെടുക പ്രവാചകന്‍റെ അഭിസംബോധകരായ മക്കാമുശ്രിക്കുകളും 35: 32 ല്‍ പറഞ്ഞ ഗ്രന്ഥം അനന്തരമെടുത്ത ജനതയുമാണ്. പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന, 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടിക യിലുള്ള ഫുജ്ജാറുകള്‍ തന്നെയാണ് കുഫ്ഫാറുകള്‍ എന്ന് 83: 34, 36 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന കപടവിശ്വാസികളും കുഫ്ഫാറുകളും തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരും അല്ലാഹുവിനെ വിസ്മരിച്ചവരും ജീവിതലക്ഷ്യം മറന്ന തെമ്മാടികളുമാണ് എന്ന് 9: 67-68 ലും; പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസികളും മുശ്രിക്കുകളുമായ അവര്‍ അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും വിധേയരായവരാണെന്ന് 48: 6 ലും പറഞ്ഞിട്ടുണ്ട്. പ്രവാചകന്മാരെയും ഗ്രന്ഥത്തെയും സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി അവരോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യണമെന്ന് 9: 73 ലും; വിശ്വാസികളുടെ ശത്രുക്കളായ അവരോട് 'നിങ്ങളുടെ കോപം കൊണ്ട് നിങ്ങള്‍ മരിച്ചുകൊള്ളുക' എന്ന് പറയണമെന്ന് 3: 119 ലും; അവരുടെ മനസ്സില്‍ തറക്കുന്ന വാക്കുകള്‍ പറയണമെന്ന് 4: 63 ലും കല്‍പിച്ചിട്ടുണ്ട്. കളവ് മാത്രം പറയുന്ന അവരെ ദേഷ്യം പിടിപ്പിക്കുന്ന വിധത്തി ല്‍ അവരോട് കുത്തുവാക്ക് പറയലും കൊഞ്ഞനം കാണിക്കലും സല്‍കര്‍മ്മമായി രേഖപ്പെടുത്തുമെന്ന് 9: 120-121 ലും പറഞ്ഞിട്ടുണ്ട്. 47: 7 ല്‍ പറഞ്ഞ പ്രകാരം പ്രവാചകന്‍റെ സ മുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്ക് പ്രപഞ്ചനാഥനെയും വിധിദിവസത്തെയും പരിചയപ്പെടുത്തുന്നതിന് വേണ്ടി നാഥന്‍റെ സംസാരമായ അദ്ദിക്ര്‍ എത്തിച്ചുകൊടുത്തുകൊണ്ട് വിശ്വാസി നാഥനെ സഹായിക്കുമ്പോള്‍ നാഥന്‍ അവനെയും സഹായിക്കുന്നതാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമാ യ അദ്ദിക്ര്‍ ലോകര്‍ക്ക് ജാതി-മത-ലിംഗ-വര്‍ണ്ണ-ഭാഷ-ദേശ ഭേദമന്യേ എത്തിച്ചുകൊടുത്തുകൊണ്ട് മനുഷ്യരുടെ ഐക്യം സ്ഥാപിക്കലും ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ആത്മാവുകൊണ്ട് നാഥനെ കീര്‍ത്തനം ചെയ്യാനും വാഴ്ത്താനും പരിശുദ്ധപ്പെടുത്താനും അവസരം ഒരുക്കിക്കൊടുക്കുന്നതിന് വേണ്ടി പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കലും ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യരുടെ ബാധ്യതയാണ്. 2: 62; 4: 1-2 വിശദീകരണം നോക്കുക. മനുഷ്യരുടെ ഐക്യത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനുമെതിരായ വര്‍ഗീയത, സ്വാര്‍ത്ഥത, വംശീയത, ദേശീയത, തീവ്രവാദം, സംഘടനാ പക്ഷപാതം, ലിംഗപക്ഷപാതം, സ്വജനപക്ഷപാതം തുടങ്ങിയ ദുഃസ്വഭാവങ്ങള്‍ വെച്ചുപുലര്‍ത്തുന്ന, അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികളെയും പണ്ഡിതരെന്ന് കരുതി അവരെ അന്ധമായി പിന്‍പറ്റുന്ന അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പ ങ്കുചേര്‍ക്കുന്ന വഴിപിഴച്ചവരെയും അവര്‍ സ്വജനതയില്‍ പെട്ടവരായിരിക്കെ അദ്ദിക്ര്‍ കൊണ്ട് അവരുടെ മനസ്സില്‍ തറക്കുന്നവിധം അല്ലെങ്കില്‍ അവരെ ദേഷ്യം പിടിപ്പിക്കുന്ന വിധം പരിഹസിക്കലും നരകത്തില്‍ അവരുടെ പരിണിതിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍ കലും അവര്‍ തന്നെയാണ് മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളെന്ന് പറയലും വിശ്വാസിക്ക് അനുവദനീയമാണ് എന്ന് മാത്രമല്ല നിര്‍ബന്ധവുമാണ്. 22: 78; 41: 34-35; 48: 24-25 വിശദീകരണം നോക്കുക. 

നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത് എന്ന് പറഞ്ഞത് മറ്റുള്ള ജനവിഭാഗ ങ്ങളില്‍ പെട്ട മനുഷ്യരോട് കുത്തുവാക്ക് പറയരുത് എന്ന് മാത്രമല്ല, വിശ്വാസികള്‍ പര സ്പരം കുത്തുവാക്ക് പറയരുത് എന്നുമാണ്. മറ്റുള്ളവര്‍ക്ക് മനസ്സിലാകും വിധം നേരെ ച്ചൊവ്വെയുള്ള വാക്കുകള്‍ പറയുകയും വേണം. ധനം ശേഖരിച്ച് എണ്ണിക്കണക്കാക്കി ക്കൊണ്ടിരിക്കുന്ന, കുത്തിപ്പറഞ്ഞ് പരിഹസിക്കുന്ന ഏതൊരുവനും നരകത്തിലെ 'വൈ ല്‍' എന്ന ചെരുവാണ് ഉള്ളതെന്ന് 104: 1-2 ല്‍ പറഞ്ഞിട്ടുള്ളതിനാല്‍ പൊങ്ങച്ചം നടിക്കുന്ന വിധത്തിലുള്ള വാക്കുകളോ പ്രവൃത്തികളോ വിശ്വാസികളില്‍ നിന്ന് ഉണ്ടാകാവുന്നതല്ല. 33: 70-71; 39: 8 വിശദീകരണം നോക്കുക. 

നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയുമരുത് എന്ന് പ റഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരാള്‍ വിളിക്കപ്പെടാന്‍ ഇഷ്ടമില്ലാത്ത പേരുകള്‍ വിളി ച്ച് അവനെ പരിഹസിക്കുകയോ ചെറുതായി കാണുകയോ ചെയ്യല്‍ ഇതര ജനവിഭാഗങ്ങളില്‍ പെട്ടവരെയോ വിശ്വാസികള്‍ പരസ്പരമോ പാടില്ല എന്നാണ്. അദ്ദിക്ര്‍ ലഭി ച്ചതിനുശേഷം മറ്റുള്ളവരെ ദുഷ്പേരുകള്‍ വിളിക്കുന്നത് കപടവിശ്വാസികളുടെ സ്വഭാ വമാണ്. ഇത്തരം സൂക്തങ്ങളുടെ ആശയം മനസ്സിലാക്കിയതിന് ശേഷം പൂര്‍വ്വകാലത്ത് സംഭവിച്ച കുറ്റങ്ങള്‍ ഹൃദയം കൊണ്ട് അല്ലാഹുവിനോട് തുറന്ന് പറയുകയും മറ്റുള്ളവര്‍ ക്ക് അതിന്‍റെ ഭവിഷ്യത്തിനെക്കുറിച്ച് ഉണര്‍ത്തുകയും ചെയ്യാത്തവര്‍ അക്രമികള്‍ തന്നെ യാണ്. 7: 175-176; 9: 23-24; 33: 4-5 വിശദീകരണം നോക്കുക.