( ഹുജുറാത്ത് ) 49 : 13

يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنْثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ

ഓ മനുഷ്യരേ! നിശ്ചയം നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാകുന്നു, നിങ്ങള്‍ പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടി നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കു ന്നു, നിശ്ചയം അല്ലാഹുവിന്‍റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും സൂക്ഷ്മതയുള്ളവനാകുന്നു, നിശ്ചയം അല്ലാഹു എല്ലാം വലയം ചെയ്ത സര്‍വ്വജ്ഞനാകുന്നു.

ആദിപിതാവായ ആദമിന്‍റെയും മാതാവായ ഹവ്വായുടെയും മക്കളാണ് ഈസാ ഒ ഴിച്ചുള്ള എല്ലാമനുഷ്യരും. ഈസായുടേതടക്കമുള്ള എല്ലാ മനുഷ്യരുടെയും ആത്മാവും ജീവനും അടങ്ങിയ റൂഹ് അല്ലാഹുവിന്‍റേത് തന്നെയാണ്. ആ ആത്മാവിന് സഞ്ചരിക്കാനു ള്ള വാഹനമായ ശരീരം മാത്രമാണ് വ്യത്യസ്തമായിട്ടുള്ളത്. അദ്ദിക്ര്‍ കൊണ്ട് ആത്മാവ്, ശരീരം, ജീവന്‍, റൂഹ്, ഉറക്കം, മരണം, ജീവിതലക്ഷ്യം, ഭൂമിയിലുള്ള മനുഷ്യന്‍റെ നിയോഗം, നരകത്തിലേക്ക് പോകുന്നവര്‍, സ്വര്‍ഗത്തിലേക്ക് പോകുന്നവര്‍, സ്വര്‍ഗവും നരകവുമല്ലാ ത്ത ലോകങ്ങളിലേക്ക് പോകുന്നവര്‍ എന്നീ കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞ് ആരാണോ ദേശീയത, സാമുദായികത, വര്‍ഗീയത, വംശീയത, സ്വാര്‍ത്ഥത, ലിംഗപക്ഷപാതം, സംഘട നാ പക്ഷപാതം, വര്‍ണപക്ഷപാതം തുടങ്ങിയ പൈശാചിക ദുര്‍ഗുണങ്ങളെല്ലാം വെടിഞ്ഞ ത്, അവര്‍ മാത്രമാണ് അല്ലാഹുവിന്‍റെ അടുക്കലേക്ക് തിരിച്ചുപോകുന്ന ആദരണീയര്‍. ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ലഭിച്ചിട്ട് ത്രികാലജ്ഞാനിയെ നിഷ്പക്ഷവാനായി പരിഗണി ക്കാത്തവരെല്ലാം തന്നെ പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്കാണ് ചേക്കേറുക. ഗ്രന്ഥം ലഭിക്കാത്ത മനുഷ്യരെ 2: 62 ല്‍ വിവരിച്ച പ്രകാരം നരകവും സ്വര്‍ഗവുമല്ലാത്ത വേറെ ഏതെങ്കിലും ലോകങ്ങളിലേക്കാണ് സര്‍വ്വലോകങ്ങളുടെയും ഉടമയായ നീതിമാ നും നിഷ്പക്ഷവാനുമായ നാഥന്‍ അയക്കുക. 4: 1; 35: 28-29; 58: 22 വിശദീകരണം നോ ക്കുക.