يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَبْ بَعْضُكُمْ بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَنْ يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَحِيمٌ
ഓ വിശ്വാസികളായിട്ടുള്ളവരേ! ഊഹങ്ങളില് നിന്നുള്ള അധികവും നിങ്ങള് വര്ജ്ജിക്കുക, നിശ്ചയം ഊഹങ്ങളില് ചിലത് കുറ്റം തന്നെയാകുന്നു, നിങ്ങ ള് ചാരവൃത്തി നടത്തുകയും അരുത്, നിങ്ങളില് ചിലര് ചിലരെപ്പറ്റി അവരു ടെ അഭാവത്തില് ദുഷിച്ച് പറയുകയുമരുത്, നിങ്ങളില് ആരെങ്കിലും തന്റെ മ രിച്ച സഹോദരന്റെ മാംസം ഭക്ഷിക്കുവാന് ഇഷ്ടപ്പെടുമോ? അപ്പോള് നിങ്ങള് അത് വെറുക്കുമല്ലോ, നിങ്ങള് അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക, നിശ്ചയം അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്ന കാരുണ്യവാന് തന്നെയാണ്.
ഉറപ്പ് നല്കുന്ന സത്യമായ അദ്ദിക്ര് മാത്രമാണ് ദൃഢബോധ്യം ഉണ്ടാക്കുന്നത്. അ തുകൊണ്ട് വിശ്വാസികള് ഊഹങ്ങള് പിന്പറ്റാതെ അദ്ദിക്റില് നിന്നുള്ള തെളിവിന്റെ അടിസ്ഥാനത്തില് മാത്രമായിരിക്കണം ഏത് കാര്യവും ഉറപ്പിക്കേണ്ടത്. ത്രികാലജ്ഞാ നിയായ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തിക്കൊണ്ടും അവനില് സര്വ്വസ്വം ഭരമേല്പി ച്ചുകൊണ്ടും ജീവിക്കുന്ന വിശ്വാസികള് പരസ്പരം ചാരവൃത്തി നടത്തുകയോ ഒളിഞ്ഞിരു ന്ന് കേള്ക്കുകയോ മറ്റുള്ളവരുടെ കത്ത് പൊട്ടിച്ചു വായിക്കുകയോ രഹസ്യം ചോര്ത്തു കയോ മറ്റു വിശ്വാസികളുടെ അഭാവത്തില് അവരെക്കുറിച്ച് കുത്തിപ്പറയുകയോ ചെയ്യുക യില്ല. അവര്ക്ക് അത് മരണപ്പെട്ട തന്റെ സഹോദരന്റെ മാംസം തിന്നുന്നതുപോലെ വെ റുപ്പുള്ളതായിരിക്കും. ഇത്തരം വിരോധിക്കപ്പെട്ട പ്രവൃത്തികളില് മുഴുകുന്ന ഫുജ്ജാറുകളെല്ലാം തന്നെ അദ്ദിക്ര് കൊണ്ട് തന്റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്ത 4: 150-151 ല് പറഞ്ഞ യഥാര്ത്ഥ കാഫിറുകളാണ്. 'ത്രികാലജ്ഞാനിയായ നാഥന് തന്നെ മതി അവന്റെ അടിമകളുടെ കുറ്റങ്ങള് തീരുമാനിക്കാനും വീക്ഷിച്ചുകൊണ്ടിരിക്കാനും' എന്ന് 17: 17 ല് പറഞ്ഞിട്ടുള്ളത് ഓര്മ്മിച്ച് നിലകൊള്ളുന്നവരാണ് പ്രവാചകനും വിശ്വാസിയും. തന്റെ അടിമകളുടെ കുറ്റങ്ങള് വലയം ചെയ്യാന് ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥന് തന്നെ മതിയായവനാണെന്നും നിഷ്പക്ഷവാനായ അവനെക്കുറിച്ച് നീ ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്റിന്റെ രചയിതാവായ ത്രികാലജ്ഞാനിയോട് ചോദിക്കുക എന്നുമാണ് 25: 58-59 ലൂടെ പ്രവാചകനോട് കല്പിച്ചിട്ടുള്ളത്. വിശ്വാസികളുടെ സംഘമില്ലാത്ത ഇ ക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല് വിവരിച്ചിട്ടുണ്ട്. 6: 116; 26: 221-223; 43: 36-39 വിശദീകരണം നോക്കുക.