( ഹുജുറാത്ത് ) 49 : 15

إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُوا وَجَاهَدُوا بِأَمْوَالِهِمْ وَأَنْفُسِهِمْ فِي سَبِيلِ اللَّهِ ۚ أُولَٰئِكَ هُمُ الصَّادِقُونَ

നിശ്ചയം, വിശ്വാസികളായിട്ടുള്ളവരാരോ, അവര്‍ അല്ലാഹുവിനെക്കൊണ്ടും അ വന്‍റെ പ്രവാചകനെക്കൊണ്ടും വിശ്വസിക്കുന്നവരും പിന്നെ അതില്‍ ചാഞ്ചാട്ടമി ല്ലാത്തവരും തങ്ങളുടെ സമ്പത്തുകൊണ്ടും ആത്മാവുകൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ത്യാഗപരിശ്രമം ചെയ്യുന്നവരുമാണ്, അക്കൂട്ടര്‍ തന്നെയാണ് സത്യ സന്ധന്മാര്‍.

'തങ്ങളുടെ സമ്പത്തുകൊണ്ടും ശരീരം കൊണ്ടും' എന്ന് പറയാതെ 'സമ്പത്തു കൊണ്ടും ആത്മാവുകൊണ്ടും' എന്ന് പറഞ്ഞതില്‍ നിന്നും ശരീരം കൊണ്ട് മറ്റുള്ളവരുടെ പ്രേരണയനുസരിച്ചോ കൂട്ടത്തില്‍ കൂടിയോ ത്യാഗപരിശ്രമം നടത്തിയാല്‍ പോരാ; മറിച്ച് സ്രഷ്ടാവിനോടുള്ള കടപ്പാട് മനസ്സിലാക്കിക്കൊണ്ട് സ്വയം പ്രേരിതനായി ആത്മാവും ശരീരവും പങ്കെടുത്തുകൊണ്ട് ലക്ഷ്യസാക്ഷാത്കരണത്തിന് വേണ്ടി സര്‍വ്വകഴിവുകളും ഉപയോഗിക്കണമെന്നാണ്. എല്ലാകാര്യങ്ങളും നടപ്പിലാക്കുന്നത് അല്ലാഹുവാണെന്നിരി ക്കെ ആത്മാവുകൊണ്ട് പ്രാര്‍ത്ഥിച്ച് പ്രവര്‍ത്തിക്കണം. 1: 6 വായിക്കുമ്പോള്‍ സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തുന്നവരുടെ കൂട്ടത്തില്‍ പെടുത്തേണമേ എന്നാണ് വിശ്വാസി ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുക. 33: 35; 39: 23, 33; 41: 30-32 വിശദീകരണം നോക്കുക.