وَلَوْ أَنَّهُمْ صَبَرُوا حَتَّىٰ تَخْرُجَ إِلَيْهِمْ لَكَانَ خَيْرًا لَهُمْ ۚ وَاللَّهُ غَفُورٌ رَحِيمٌ
നീ അവരിലേക്ക് പുറപ്പെട്ട് ചെല്ലുന്നതുവരെ അവര്‍ ക്ഷമിച്ചിരുന്നുവെങ്കില്‍ നി ശ്ചയം അതായിരുന്നു അവര്‍ക്ക് ഏറ്റവും ഉത്തമമായിട്ടുള്ളത്, അല്ലാഹു ഏറെ പ്പൊറുക്കുന്ന കാരുണ്യവാനുമാകുന്നു.
അല്ലാഹുവിന്റെ സന്ദേശം എത്തിച്ചുകൊടുക്കുന്ന പ്രവാചകന് ഒരിക്കലും തന്റെ അറയില്‍ അലസമായി ചടഞ്ഞുകൂടുകയില്ല. അപ്പോള്‍ പ്രവാചകന് അറയില്‍ നിന്ന് സ്വ യം പുറത്ത് വരുന്നതുവരെ ക്ഷമയോടെ പുറത്ത് കാത്തിരിക്കുക എന്നത് ചിന്തയുള്ള വി ശ്വാസികള്‍ അനുവര്‍ത്തിക്കേണ്ട സ്വഭാവമാണ്. പരലോകജീവിതം വെടിഞ്ഞുകൊണ്ട് ഐ ഹിക ജീവിതത്തിന് പ്രാധാന്യം കൊടുക്കുന്ന ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാ ന്തന്മാരാണ് അന്യവീടുകളില് സമ്മതം കൂടാതെ പ്രവേശിക്കുകയും ഒച്ചയിട്ട് സംസാരി ക്കുകയും ചെയ്യുക. 24: 61-63; 33: 53-54; 36: 59-63 വിശദീകരണം നോക്കുക.