( ഹുജുറാത്ത് ) 49 : 7

وَاعْلَمُوا أَنَّ فِيكُمْ رَسُولَ اللَّهِ ۚ لَوْ يُطِيعُكُمْ فِي كَثِيرٍ مِنَ الْأَمْرِ لَعَنِتُّمْ وَلَٰكِنَّ اللَّهَ حَبَّبَ إِلَيْكُمُ الْإِيمَانَ وَزَيَّنَهُ فِي قُلُوبِكُمْ وَكَرَّهَ إِلَيْكُمُ الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ ۚ أُولَٰئِكَ هُمُ الرَّاشِدُونَ

നിശ്ചയം അല്ലാഹുവിന്‍റെ പ്രവാചകന്‍ നിങ്ങളില്‍ ഉണ്ടെന്ന് നിങ്ങള്‍ അറിഞ്ഞി രിക്കുകയും ചെയ്യുവീന്‍, അധിക കാര്യങ്ങളിലും അവന്‍ നിങ്ങളെ അനുസരി ച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ വിഷമിച്ചുപോവുകതന്നെ ചെയ്യുമായിരുന്നു, എന്നാ ല്‍ അല്ലാഹു നിങ്ങള്‍ക്ക് വിശ്വാസത്തെ ഇഷ്ടപ്പെടുകയും നിങ്ങളുടെ ഹൃദയ ങ്ങളില്‍ അത് അലങ്കാരമാക്കുകയും ചെയ്തിരിക്കുന്നു, നിഷേധവും കാപട്യ വും ധിക്കാരവും നിങ്ങള്‍ക്ക് അവന്‍ വെറുപ്പുള്ളതാക്കുകയും ചെയ്തിരിക്കു ന്നു, അക്കൂട്ടര്‍ തന്നെയാകുന്നു തന്‍റേടത്തോടെ മുന്നോട്ടു ഗമിക്കുന്നവര്‍.

അല്ലാഹുവിന്‍റെ പ്രവാചകന് നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പിന്‍പറ്റല്‍ ഒരിക്കലും അനുദനീയമല്ല. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അ മാനത്തുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് പ്രവാചകനെങ്ങാനും നിങ്ങളുടെ ഇഷ്ടാനിഷ്ട ങ്ങള്‍ സ്വീകരിക്കുകയായിരുന്നുവെങ്കില്‍ പ്രവാചകനടക്കം നിങ്ങളെല്ലാവരും അക്രമിക ളും തെമ്മാടികളും ഇഹപരജീവിതം നഷ്ടപ്പെട്ടവരുമാകുമായിരുന്നു. 2: 186; 7: 146-147; 33: 35 വിശദീകരണം നോക്കുക.