يَا أَيُّهَا الَّذِينَ آمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ
ഓ വിശ്വാസികളായിട്ടുള്ളവരേ! ഒരു തെമ്മാടി വല്ല വാര്ത്തയും കൊണ്ട് നി ങ്ങളുടെ അടുത്ത് വരികയാണെങ്കില് നിങ്ങള് അതിനെക്കുറിച്ച് വ്യക്തമായി അന്വേഷിച്ചറിയേണ്ടതാകുന്നു, അറിവില്ലാതെ ഏതെങ്കിലും ഒരു ജനതക്ക് ആപത്ത് വരുത്തുകയും എന്നിട്ട് ആ ചെയ്തതിന്റെ പേരില് നിങ്ങള് ഖേദി ക്കുന്നവരായിത്തീരുകയും ചെയ്യാതിരിക്കാന് വേണ്ടി.
വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി ഏതൊരു വാര് ത്തയും ത്രാസും ഉരക്കല്ലുമായ അദ്ദിക്ര് കൊണ്ട് വിലയിരുത്തി മാത്രമേ സ്വീകരിക്കാവൂ. കപടവിശ്വാസികളോടും കുഫ്ഫാറുകളോടും അജയ്യഗ്രന്ഥമായ അദ്ദിക്ര് കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാനാണ് 9: 73; 25: 52; 66: 9 എന്നീ സൂക്തങ്ങളിലൂടെ വിശ്വാസി കല് പിക്കപ്പെട്ടിട്ടുള്ളത്. നിങ്ങള് എന്നെ സ്മരിക്കുവിന്, അപ്പോള് ഞാന് നിങ്ങളെയും സ്മ രിക്കാം എന്ന് 2: 152 ലും; ബുദ്ധിമാന്മാര് എല്ലാ നിര്ത്തങ്ങളിലും ഇരുത്തങ്ങളിലും കിട ത്തങ്ങളിലും അല്ലാഹുവിനെ സ്മരിക്കുന്നവരാണെന്ന് 3: 190-191 ലും പറഞ്ഞിട്ടുണ്ട്. ഹൃ ദയത്തില് കുടികൊള്ളുന്ന ജിന്നുകൂട്ടുകാരനെ സത്യമായ അദ്ദിക്ര് കൊണ്ട് വിശ്വാസിയാക്കി മാറ്റി നാഥനെ ഹൃദയത്തില് സൂക്ഷിക്കുമ്പോള് മാത്രമാണ് ഒരാള് വിശ്വാസിയാവുക എന്ന് 3: 102 ല് വിവരിച്ചിട്ടുണ്ട്. അല്ലാഹുവിനെ വിസ്മരിച്ച് ജീവിക്കുന്ന തെമ്മാടികളായ ഫുജ്ജാറുകളോട് നരകക്കുണ്ഠത്തിലെ അഗ്നിയാണ് വാഗ്ദത്തം ചെയ്തിട്ടുള്ള ത് എന്ന് 9: 67-68 ല് പറഞ്ഞിട്ടുണ്ട്. 4: 63; 9: 5, 60-61; 22: 77-78 വിശദീകരണം നോക്കുക.