നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(5) അൽ മാഇദ
ഹിജ്റ 6-ാം വര്‍ഷാവസാനത്തിലും 7-ാം വര്‍ഷാദ്യത്തിലുമായി അവതരിച്ചിട്ടുളള സൂക്തങ്ങളാണ് ഈ സൂറത്തിലുള്ളത്. 112-ാം സൂക്തത്തില്‍ ഹവാരിയ്യീങ്ങള്‍ ഈസാ ന ബിയോട്: താങ്കളുടെ നാഥന് ആകാശത്തുനിന്ന് ഞങ്ങളുടെമേല്‍ ഒരു ഭക്ഷണത്തളികയിറക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചതിനെത്തുടര്‍ന്ന് 114-ാം സൂക്തപ്രകാരം ഈസാ ന ബി അല്ലാഹുവിനോട് ആകാശത്തുനിന്നൊരു ഭക്ഷണത്തളിക ഇറക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയുണ്ടായി. അങ്ങനെ ഭക്ഷണത്തളിക ഇറക്കുകയും അതില്‍നിന്ന് ഭക്ഷിച്ച ശേഷം ജൂതന്‍മാരില്‍പെട്ട ആളുകള്‍ അതിനെ നിഷേധിക്കുകയും ചെയ്തപ്പോള്‍ 60-ാം സൂക്തപ്രകാരം അവരെ അല്ലാഹു പന്നികളാക്കി പരിവര്‍ത്തിപ്പിക്കുകയുണ്ടായി. ഇതില്‍ നിന്നാണ് ഈ സൂറത്തിന് മാഇദഃ-ഭക്ഷണത്തളിക-എന്ന പേര് വന്നത്.
ഹിജ്റ 6-ാം വര്‍ഷത്തില്‍ ഉംറക്കുവേണ്ടി പുറപ്പെട്ട പ്രവാചകനെയും ആയിരത്തിനാനൂ റോളം അനുയായികളെയും മക്കാമുശ്രിക്കുകള്‍ വഴിയില്‍വെച്ച് തടയുകയും തുടര്‍ന്ന് ഹു ദൈബിയയില്‍ വെച്ച് അവരുമായി കരാറുണ്ടാക്കുകയും ചെയ്തു. അതോടനുബന്ധിച്ച് ഉംറക്കും ഹജ്ജിനും പോകുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍, ഇഹ്റാമില്‍ പ്രവേശിച്ചാല്‍ പാലിക്കേണ്ട മര്യാദകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സൂക്തങ്ങളും, മുമ്പ് വിശ്വാസിക ളെ തടഞ്ഞതിന് പ്രതികാരമായി നിങ്ങള്‍ മറ്റൊരു ജനതയെയും തടയരുതെന്നും നീതി പാലിക്കണമെന്നും ശാസിച്ചുകൊണ്ടുള്ള സൂക്തങ്ങളും അവതരിക്കുകയുണ്ടായി. വിടവാ ങ്ങല്‍ഹജ്ജ് നടക്കുന്ന സന്ദര്‍ഭത്തില്‍ അവതരിച്ച 'നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്ക് സമ്പൂര്‍ ണ്ണമാക്കി, നിങ്ങള്‍ക്ക് ദീനായി ഇസ്ലാമിനെ തൃപ്തിപ്പെട്ടു' എന്ന മൂന്നാം സൂക്തഭാഗമാ ണ് ഗ്രന്ഥത്തില്‍ അവസാനമായി അവതരിപ്പിക്കപ്പെട്ട സൂക്തഭാഗം. ആദമിന്‍റെ സന്തതി നടത്തിയ ആദ്യത്തെ കൊലപാതകം ഓര്‍മ്മിപ്പിച്ചുകൊണ്ട് നാട്ടില്‍കൊലപാതകം, അട്ടി മറി, കവര്‍ച്ച, കൊള്ള തുടങ്ങിയ നശീകരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ വിധിക്കുക യുണ്ടായി. ഏതുകാലത്തും അല്ലാഹു അവതരിപ്പിച്ച നിയമംകൊണ്ട് വിധികല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് പ്രഖ്യാപിക്കുന്നു. മുമ്പ് വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണവും സ്ത്രീകളും വിശ്വാസികള്‍ക്ക് അനുവദനീയമാ ണെന്നും പറഞ്ഞിട്ടുണ്ട്. വിശ്വാസം രൂപപ്പെടുത്തി സല്‍കര്‍മ്മങ്ങള്‍ ചെയ്താല്‍ ഏതൊ രാള്‍ക്കും സ്വര്‍ഗത്തില്‍ പ്രവേശിക്കാം. പ്രതിജ്ഞകള്‍ പാലിക്കണമെന്നും അഥവാ പ്രതിജ്ഞകള്‍ ലംഘിച്ചാല്‍ അതിനുള്ള പ്രായശ്ചിത്തമെന്താണെന്നും വിവരിച്ചിട്ടുണ്ട്. കള്ള്, ചൂതാട്ടം തുടങ്ങിയവ പൂര്‍ണ്ണമായി വിരോധിക്കുന്നു. ബഹീറ, സാഇബ, വസ്വീല, ഹാമ് തുടങ്ങി കന്നുകാലികളില്‍ മക്കാമുശ്രിക്കുകള്‍ വെച്ചുപുലര്‍ത്തിയിരുന്ന ജാഹിലിയ്യാസ മ്പ്രദായങ്ങള്‍ പാടെ നിര്‍മാര്‍ജ്ജനം ചെയ്തുകൊണ്ടുള്ള നിയമങ്ങള്‍, യാത്രയില്‍ മരണ മാസന്നമായവര്‍ വസ്വിയ്യത്ത് ചെയ്യേണ്ട രീതി, അതിന്‍റെ സാക്ഷികളെ വിസ്തരിക്കുന്ന രീതി എന്നിവയും പ്രതിപാദിക്കുന്നു. അന്ത്യനാളില്‍ എല്ലാ പ്രവാചകന്‍മാരെയും പ്രത്യേ കിച്ച് ഈസായെയും വിചാരണ ചെയ്യുന്ന രംഗവും, ഈസായെയും മാതാവിനെയും വി ളിച്ചുപ്രാര്‍ത്ഥിച്ചിരുന്ന വഴിപിഴച്ചുപോയ ജനതക്കെതിരെ ഈസാ സാക്ഷ്യംവഹിക്കുന്ന രംഗവും ചിത്രീകരിച്ചുകൊണ്ട് 120 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുകയായി.